ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ച് പിജി ഡോക്ടർമാരുടെ സമരം, നിലപാട് മയപ്പെടുത്തി സർക്കാർ, ഒടുവിൽ ചർച്ചയ്‌ക്ക് സമ്മതം മൂളി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന പിജി ഡോക്ടർമാരുടെ സമരം മാറ്റമില്ലാതെ തുരുകയാണ്.എമർജൻസി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം തുടരുന്നത്.കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പിജി ഡോക്ടർമാരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മന്ത്രി വീണാ ജോർജ്ജ് സമരക്കാരുമായി ഇന്ന് വീണ്ടും ചർച്ച നടത്തിയേക്കും. മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി അനൗദ്യോഗിക ചര്‍ച്ചയാണ് ഉണ്ടായതെന്നും ഔദ്യോഗിക ചര്‍ച്ച വൈകാതെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിജി ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളും മന്ത്രിയെ ധരിപ്പിച്ചതായും പിജി ഡോക്ടര്‍മാര്‍ അറിയിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ 14 ദിവസമായി തുടരുന്ന സമരവും ഹൗസ് സര്‍ജന്‍മാര്‍ നടത്തിയ സൂചനാ സമരവും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതോടെയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്.
പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചതോടെയാണ് കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്. പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ചയായില്ലെങ്കിലും ഔദ്യോഗികമായി ഒരു ചര്‍ച്ചയ്ക്ക് കൂടി തയാറെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ചർച്ചയ്ക്കുള്ള കളമൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha