ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്ന ആവശ്യവുമായി എസ്.എസ്.എഫ് രംഗത്ത്, പെണ്‍കുട്ടികളെ കൊണ്ട് പാന്റ് ഇടീച്ചാല്‍ അത് ലിംഗസമത്വം ആകില്ലെന്ന് എം.എസ്.എഫ് മുന്‍ ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയ

ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്ന ആവശ്യവുമായി എസ്.എസ്.എഫ് രംഗത്ത്.
ആണ്‍കുട്ടികളുടെ വേഷം പെണ്‍കുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എസ്.എസ്.എഫ്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്.
അതേസമയം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി ധൃതിയില്‍ തീരുമാനമെടുക്കുന്നതില്‍ ദുരൂഹതയുുണ്ടെന്നും സ്ത്രീകള്‍ക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ അതിന്റെ പ്രതിവിധികളെക്കുറിച്ചുള്ള ആലോചനകള്‍ക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി എസ്.എസ്.എഫ് .
മാത്രവുമല്ല പെണ്‍കുട്ടികളെ കൊണ്ട് പാന്റ് ഇടീച്ചാല്‍ അത് ലിംഗസമത്വം ആകില്ലെന്ന് എം.എസ്.എഫ് മുന്‍ ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തി. ജന്‍ഡര്‍ ന്യൂട്രല്‍ സ്‌കൂള്‍ യൂനിഫോമിനെതിരെയാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി തഹ്‌ലിയ രംഗത്തെത്തിയത്. വിശ്വാസപരമായി വസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥികളെ വരെ ഇത് വളരെയേറെ ബാധിക്കുമെന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha