സംസ്ഥാന സര്‍ക്കാറിന് ആശ്വാസം... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ തുടര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി... വിസി നിയമനം ശരിവെച്ച കോടതി സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിച്ചു, ജസ്റ്റിസ് അമിത് റാവലിന്റേതാണ് നിര്‍ണായക ഉത്തരവ്

സംസ്ഥാന സര്‍ക്കാറിന് ആശ്വാസം... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ തുടര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി... വിസി നിയമനം ശരിവെച്ച കോടതി സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിച്ചു, ജസ്റ്റിസ് അമിത് റാവലിന്റേതാണ് നിര്‍ണായക ഉത്തരവ്.
ഹര്‍ജിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കിയ കത്ത് ഹാജരാക്കാന്‍ ഹര്‍ജി ഭാഗം കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍, കത്തിന് കേസില്‍ പ്രസക്തിയില്ലെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി നേരത്തേ വിധിപറയാന്‍ മാറ്റിയിരുന്നു.
വിവിധ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.
വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്.
"
https://www.facebook.com/Malayalivartha