വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് കടുപ്പിക്കുന്നതില്‍ അസഹ്യതയുമായി മുസ്ലീം സംഘടനകള്‍... വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ് സിക്ക് വിട്ട നടപടിയില്‍ നിന്നും പിന്‍മാറിയെങ്കിലും വാക്‌സിനെടുക്കാത്ത മുസ്ലീങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതില്‍ അസ്വസ്ഥരായി സംഘടനകള്‍

വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് കടുപ്പിക്കുന്നതില്‍ അസഹ്യതയുമായി മുസ്ലീം സംഘടനകള്‍.
വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ് സിക്ക് വിട്ട നടപടിയില്‍ നിന്നും പിന്‍മാറിയെങ്കിലും വാക്‌സിനെടുക്കാത്ത മുസ്ലീങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതില്‍ സംഘടനകള്‍ അസ്വസ്ഥരാണ്.
മുസ്ളീം സ്വാധിന മേഖലകളില്‍ കോവിഡ് വാക്സിനേഷന്‍ നിരക്ക് വളരെ കുറവാണെന്ന കാര്യം സര്‍ക്കാര്‍ പരസ്യമാക്കിയതിലാണ് സംഘടനകള്‍ക്ക് വിഷമം.
മതപരമായ കാരണം പറഞ്ഞ് വാക്സിന്‍ എടുക്കാന്‍ ചിലര്‍ തയ്യാറാകാത്തതാണ് കാരണം. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അത് വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ് കലാപത്തിനും അസ്വസ്ഥതക്കും കാരണമായത്.
സംസ്ഥാനത്ത് 97 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കാനുണ്ട്. അത് എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളില്‍ ജനിതക സീക്വന്‍സിംഗ് വര്‍ദ്ധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ എടുത്തേ മതിയാകൂ എന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയത്.
സ്‌കൂള്‍ അധ്യാപകരില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ മലപ്പുറം ജില്ലയിലാണെന്ന സര്‍ക്കാര്‍ വെളിപെടുത്തലും മുസ്ലീം സംഘടനകളെ അസ്വസ്ഥരാക്കി. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും മുസ്ലീം സംഘടനകളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ഓരോ ആഴ്ചയും ആര്‍റ്റി പിസി ആര്‍ എടുക്കണമെന്ന സര്‍ക്കാര്‍ വാദം വിവേചനപരമാണെന്നാണ് സംഘടനകളുടെ കണ്ടെത്തല്‍.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത്. വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി എടുപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനായി ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും മലപ്പുറം പോലുള്ള ജില്ലകളില്‍ ക്ലസ്റ്ററുകളായി തന്നെ ഒരു വിഭാഗം വാക്‌സിനില്‍ നിന്നും മാറിനില്‍ക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കാന്‍ ഇവര്‍ തയ്യാറല്ല. വാക്‌സിന്‍ പൊതു ഇടങ്ങളില്‍ നിര്‍ബന്ധമാക്കാമെന്ന് കരുതിയെങ്കിലും അത് ഫലപ്രദമായി മാറിയിട്ടില്ല. വാക്‌സിന്‍ നിര്‍ബന്ധമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.
ഏതായാലും ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പാലിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടിലാണ്. വാക്‌സിന്‍ എടുക്കുന്നവരുടെ കണക്കുകള്‍ കൃത്യമായി ഹാജരാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പണി കിട്ടും എന്നതാണ് പുതിയ സാഹചര്യം.
https://www.facebook.com/Malayalivartha