മുഖ്യ മന്ത്രി പിണറായി വിജയന് ഹെലികോപ്റ്ററിൽ പറക്കണമെന്നു പൂതി ഉണ്ടായാൽ പിന്നെന്ത് ചെയ്യും ? പറക്കുകതന്നെ ...പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് നൽകേണ്ടത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ പറന്നെത്തുന്നത് ....

മുഖ്യ മന്ത്രി പിണറായി വിജയന് ഹെലികോപ്റ്ററിൽ പറക്കണമെന്നു പൂതി ഉണ്ടായാൽ പിന്നെന്ത് ചെയ്യും ? പറക്കുകതന്നെ ...പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് നൽകേണ്ടത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ പറന്നെത്തുന്നത് ....
കേരള പൊലീസിനു വേണ്ടി വീണ്ടും ഹെലികോപ്റ്റര്‍ വാടക കരാര്‍.ദില്ലി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന് ആണ് ഇത്തവണ കരാര്‍ നല്‍കിയിരിക്കുന്നത്. ഇന്ന് തുറന്ന സാമ്പത്തിക ബിഡില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കിയ ചിപ്‌സണ് കരാര്‍ നല്‍കാന്‍ ഡിജിപി അധ്യക്ഷനായ ടെണ്ടര്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് ചിപ്‌സണ്‍ നല്‍കിയത്. 20 മണിക്കൂര്‍ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാന്‍ 90,000 രൂപ അധികം നല്‍കണം. മൂന്നു വര്‍ഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നത്
ഇത് രണ്ടാം തവണയാണ് കേരളാ പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് . നേരത്തെ ടെണ്ടര്‍ പോലും ഇല്ലാതെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പവന്‍ ഹന്‍സെന്ന കമ്പനിക്ക് ഹെലികോപ്റ്റര്‍ വാടക കരാര്‍ നല്‍കിയത്. പ്രതിമാസം പറക്കാന്‍ ഒരു കോടി നാല്‍പത് ലക്ഷവും നികുതിയുമാണ് അന്ന് നല്‍കിയത്.
ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം 22.21 കോടിയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സിന് നല്‍കിയത്. എന്നാല്‍ അഞ്ചില്‍ താഴെ മാത്രമാണ് ആ ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ ഉപയോഗിച്ചത്. വന്‍ സാമ്പത്തിക നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത് എന്ന് വ്യക്തം. പുതിയ കരാറോടെ പവന്‍ ഹന്‍സിന് ടെണ്ടര്‍ ഇല്ലാതെ കരാര്‍ നല്‍കിയതുവഴി സര്‍ക്കാരിന് കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന് കൂടുതല്‍ വ്യക്തമായി.
കോവിഡ് ഒന്നാം തരംഗസമയത്ത് 2020 ഏപ്രിലിലാണ് പൊലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.
വ്യോമ നിരീക്ഷണം, കമ്യൂണിസ്റ്റ് ഭീകരർക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും വിനോദ സഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിലെ പോലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്‌ക്കായാണ് കോപ്ടർ വാടകയ്‌ക്കെടുക്കുന്നത്.
എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്റ്ററിന്റെ ഉപയോഗം നടന്നില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ക്കും അവയവദാനത്തിനുമായി ചുരുക്കം ചില യാത്രകളൊഴിച്ചാൽ മറ്റൊന്നിനും ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. പെട്ടിമുടി ദുരന്തം ഉണ്ടായപ്പോള്‍ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഉപയോഗിച്ചില്ല. താഴ്ന്ന് പറക്കാനാകാത്തതിനാൽ മാവോയിസ്റ്റ് പരിശോധനയും നടന്നില്ല.
11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിന്‍റെ വാടയായി സർക്കാരിന് ഒരു വർഷം നൽകേണ്ടിവന്നത് 22.21 കോടിയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം ചെലവഴിച്ചു. ഇതിനെക്കാള്‍ കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ നൽകാമെന്നും ടെണ്ടർ വിളിക്കണമെന്നും ആവശ്യപ്പെട്ട് ചിപ്സണ്‍ ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാരിനെ സമീപിച്ചുവെങ്കിലും എല്ലാം തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്ത പവൻ ഹൻസിന് വേണ്ടി ഇടപെട്ടതും വിവാദമയിരുന്നു. കേരളം 1.44 കോടി പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണ്. ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചു.
സംസ്ഥാന സർക്കാർ കടക്കെണിയിൽ മുങ്ങിക്കിടക്കുമ്പോഴാണ് പുതിയ ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുത്തിരിക്കുന്നത് എന്നുള്ളതൊന്നും അത്ര വലിയ കാര്യമല്ല...കേരളത്തിനും പറത്തിക്കളിക്കാൻ ഒരു ഹെലികോപ്റ്റർ സ്വന്തമായി ഉണ്ടല്ലോ....
https://www.facebook.com/Malayalivartha