കേരളത്തെ നടുക്കിയ രണ്ടാനച്ഛന്റെ കൊടുംക്രൂരത; 7 വയസ്സുകാരൻ ആര്യനെ രണ്ടാനച്ഛൻ ഭിത്തിയിലിടിച്ചു മൃഗീയമായി കൊലപ്പെടുത്തിയ അര്യൻ കൊലക്കേസ്: പ്രതി അരുൺ ആനന്ദിന് ജാമ്യമില്ല, ജയിലിടിഞ്ഞാലും വിചാരണ തീരാതെ പ്രതി പുറം ലോകം കാണില്ല, മാർച്ച് 29 മുതൽ വിചാരണ തടവുകാരനായി ജയിലിൽ, കുറ്റം ചുമത്തലിന് പ്രതിയെ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്, ആര്യൻ്റെ പിതാവ് ബിജുവിൻ്റെ ദുരൂഹ ഹൃദയാഘാത മരണത്തിലും അന്വേഷണം തുടരുന്നു

ഏഴ് വയസ്സുകാരൻ ആര്യനെ രണ്ടാനച്ഛൻ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയും ഭിത്തിയിലിടിച്ചു മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്ത അര്യൻ കൊലക്കേസിൽ പ്രതിയായ രണ്ടാനച്ഛനെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ തൊടുപുഴ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.2019 മാർച്ച് 29 മുതൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ഒന്നാം പ്രതിയെ ഹാജരാക്കാൻ ഇടുക്കി ജില്ലാ ജയിൽ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷൻ വാറണ്ട് അയച്ചു. ദാരുണമായി കൊല്ലപ്പെട്ട ആര്യൻ്റെ രണ്ടാനച്ഛൻ തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിനെയാണ് ഫെബ്രുവരി 8 ന് ഹാജരാക്കേണ്ടത്. ജാമ്യത്തിൽ കഴിയുന്ന രണ്ടാം പ്രതിയായ ആര്യൻ്റെ മാതാവ് അഞ്ജനയോടും അന്നേ ദിവസം ഹാജരാകാൻ കോടതി ഉത്തരവിട്ടു.
കേരളത്തെ നടുക്കിയ കേസിനാസ്പദമായ ക്രൂര സംഭവം 2019 മാർച്ച് 28 ന് ഇടുക്കി തൊടുപുഴക്ക് സമീപം കുമാരമംഗലം വീട്ടിൽ വച്ചാണ് നടന്നത്.മാർച്ച് 29 ന് അറസ്റ്റിലായ പ്രതി അരുൺ ആനന്ദിന് ജാമ്യം നിഷേധിച്ച വിചാരണ കോടതിയും മേൽ കോടതികളും പ്രതിയെ കസ്റ്റോഡിയൽ വിചാരണ നടത്താൻ ഉത്തരവിട്ടു. വിചാരണ തീരാതെ പ്രതി പുറം ലോകം കാണേണ്ടെന്നും ഉത്തരവിട്ടു. പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ശൈശവ ബാല്യത്തെ നിക്ഷിപ്ത താൽപര്യത്തിന് വേണ്ടി പൈശാചികവും മൃഗീയവും ദാരുണവും ക്രൂരതയോടെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടുന്നതിലൂടെയാണ് നീതിയുടെ താൽപര്യം സംരക്ഷിക്കപ്പെടുക. നിഷ്ഠൂരപാതകം ചെയ്ത പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി വിചാരണയിൽ മൊഴി തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ട്. ശിക്ഷ ഭയന്ന് ഒളിവിൽ പോയാൽ വിചാരണ ചെയ്യാൻ പ്രതിക്കൂട്ടിൽ പ്രതിയെ കാണാത്ത സ്ഥിതി സംജാതമാകുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
ആര്യൻ്റെ അനുജനായ 4 വയസ്സുകാരനെ മൂത്രമൊഴിപ്പിച്ച് കിടത്താത്തതിൽ പ്രകോപിതനായ അരുൺ ആര്യനെ ക്രൂരമായി മർദ്ദിക്കുകയും കാലുകൾ പിടിച്ച് തല ഭിത്തിയിലിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി പൊട്ടൽ , ശ്വാസകോശത്തിൽ പിളർപ്പ് , തലയിലെ പരിക്കുകൾ , ആന്തരിക രക്തസ്രാവം ,അരുണും അഞ്ജനയും ചേർന്ന് ചികിത്സ വൈകിപ്പിക്കൽ എന്നീ കാരണത്താൽ 10 ദിവസം വെൻ്റിലേറ്ററിൽ മരണത്തോട് മല്ലിട്ട് ഏപ്രിൽ 6 ന് ആര്യൻ അന്ത്യ ശ്വാസം വലിക്കുകയായിരുന്നു. ആരുനെ ആദ്യം കൊണ്ടുപോയ ഇടുക്കിയിലെ ചാഴിക്കാട്ട് ആശുപത്രിയിലെ സിസിറ്റി വി ഫൂട്ടേജ് ദൃശ്യങ്ങളിൽ അരുണും അഞ്ജനയും ചികിത്സ വൈകിപ്പിക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ കാണപ്പെട്ടു. 2008 ൽ നടന്ന കൊലക്കേസിലടക്കം 6 ഓളം ക്രൈം കേസുകളിൽ പ്രതിയാണ് അരുൺ.
മർദ്ദനത്തിൽ 4 വയസ്സുകാരനായ ഇളയ മകൻ്റെ 4 പല്ലുകൾ നഷ്ടപ്പെട്ടു. 4 വയസ്സുകാരനായ അനുജൻ പോലീസിന് നൽകിയ മൊഴിയിലാണ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡന കൃത്യം വെളിച്ചത്തു വന്നത്. തന്നെയും ജ്യേഷ്ഠൻ ആര്യനെയും ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തുകയായിരുന്നു. അഞ്ജനയും ലീവ് - ഇൻ- റിലേഷൻഷിപ്പിലാണ് കഴിഞ്ഞിരുന്നത്. ആദ്യ ഭർത്താവ് ബിജുവിൽ ജനിച്ച 2 മക്കളും ഒപ്പമുണ്ടായിരുന്നു.
മൂന്നു കേസുകളിലാണ് പ്രതികൾ വിചാരണ നേരിടുന്നത്. ആര്യൻ്റെ കൊലപാതകം , ആര്യനെയും അനുജനെയും പ്രകൃതി വിരുദ്ധ ലൈംഗിക പോക്സോ പീഢനത്തിനിരയാക്കൽ , ആര്യൻ്റെ അനുജനെ കഠിന ദേഹോപദ്രവമേൽപ്പിച്ച് നരഹത്യാശ്രമം എന്നീ മൂന്നു സെഷൻസ് കേസുകളാണ് ആര്യൻ കൊല്ലപ്പെടുന്നതിന് 4 മാസം മുമ്പാണ് ആര്യൻ്റെ പിതാവ് ബിജു മരണപ്പെട്ടത്. ഹൃദയാഘാത മരണമെന്ന നിഗമനത്തിൽ മൃതദേഹം സംസ്ക്കരിച്ചു.
ബിജു മരിച്ച് മാസങ്ങൾക്കകം അഞ്ജന കാമുകനായ അരുണിനൊപ്പം ജീവിക്കാൻ തുടങ്ങി.ബിജുവിൻ്റേത് കൊലപാതകമാണെന്ന് അന്ന് തന്നെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. മരണ ദിവസം രാത്രി അഞ്ജന ബിജുവിന് കുടിക്കാൻ പാൽ നൽകിയെന്ന മൊഴി കൂടിയായപ്പോൾ സംശയം ബലപ്പെട്ടു. പിന്നാലെ ക്രൈംബ്രാഞ്ച് ബിജുവിൻ്റെ കുടുംബ വീട്ടിലെത്തി കുഴിമാടം പരിശോധിച്ച് റീ- പോസ്റ്റ്മോർട്ടം നടത്തി. ഫോറൻസിക്കിലും കെമിക്കൽ ലാബിലും അയച്ച വിസറയുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
https://www.facebook.com/Malayalivartha