ഫോട്ടോ ഷൂട്ടിനായി മോഡലിനെ ഹോട്ടലില്‍ എത്തിച്ചു, ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി രണ്ടു ദിവസം തടവില്‍പാര്‍പ്പിച്ച് കൂട്ടമാനഭംഗം, പ്രതികളിൽ ഒരാളായ ഷമീര്‍ പിടിയില്‍

മോഡലിനെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികളിൽ ഒരാളായ പള്ളുരുത്തി സ്വദേശി ചിറക്കല്‍ വീട്ടില്‍ ഷമീറി (46)നെ തൃക്കാക്കര അസി.കമ്മീഷണര്‍ പി.വി. ബേബിയുടെ നേതൃത്വത്തില്‍ ആലുവയില്‍ നിന്ന് പിടികൂടി. ഹോട്ടലില്‍ രണ്ടു ദിവസം തടവില്‍പാര്‍പ്പിച്ച് ഫോട്ടോ ഷൂട്ടിനായി കഴിഞ്ഞ 28-ാം തീയതി കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിനിയെ കാക്കനാട് ഇടച്ചിറയിലെ ക്രിസ്റ്റീന റെസിഡന്‍സിയില്‍ വച്ച് ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മൂന്നു പേര്‍ കൂട്ടമാനഭംഗം ചെയ്തെന്നാണ് കേസ്. ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
പ്രതികളില്‍ പ്രധാന പ്രതി അജ്മല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. ഇടുക്കി പ്രദേശത്ത് ഒളിവില്‍ താമസിക്കുകയായിരുന്ന ഷമീര്‍ സുഹൃത്തിനെ കാണാന്‍ ആലുവയില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഓണ്‍ലൈന്‍ തിരിച്ചറിയല്‍ പരേഡില്‍ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. കേസില്‍ പ്രതിയായ ഹോട്ടല്‍ ഉടമ ക്രിസ്റ്റീന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചു.
ഇന്‍ഫോപാര്‍ക്ക് സി.ഐ സന്തോഷ് ടി.ആര്‍, അമ്പലമേട് എസ്.ഐ തോമസ്, ഹില്‍ പാലസ് എസ്.ഐ അനില, എ.എസ്,ഐ ബിജു, സീനിയര്‍ സി.പി.ഒ മുരളീധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha