ചോദ്യപേപ്പര്‍ മാറി നല്കി; കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷാ വിഭാഗം

കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി.ബിഎ അഫ്സല് ഉലമ ഒഴികെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷാ വിഭാഗം അറിയിച്ചു.
ഇന്ന് നടന്ന സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയിരുന്നു. വ്യാഴാഴ്ച നടക്കേണ്ട റീഡിംഗ്സ് ഓണ്‍ ജെന്‍ഡര്‍ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് നല്‍കിയത്.
കണ്ണൂര്‍ എസ്എന്‍ കോളജിലെ പരീക്ഷ കേന്ദ്രത്തിലാണ് വീഴചയുണ്ടായത്. കവര്‍ മാറി പൊട്ടിച്ചു പോയെന്നാണ് വിശദീകരണം. ഈ പരീക്ഷ ഇനി പുതിയ ചോദ്യപേപ്പര്‍ തയാറാക്കിയ ശേഷമായിരിക്കും നടത്തുക.
https://www.facebook.com/Malayalivartha