റോഡിലെ കുഴിയില്‍ വീണു മരിക്കാതെ ജനങ്ങള്‍ക്ക് വീട്ടിലെത്താന്‍ കഴിയണമെന്ന് ഹൈക്കോടതി; റോഡു പണിക്കായി 100 രൂപ നീക്കിവച്ചാല്‍ അതില്‍ പകുതിയെങ്കിലും ശരിയായി ചെലവഴിക്കണമെന്ന് കോടതി

റോഡിലെ കുഴിയില്‍ വീണു മരിക്കാതെ ജനങ്ങള്‍ക്ക് വീട്ടിലെത്താന്‍ കഴിയണമെന്ന് ഹൈക്കോടതി. ഗുണനിലവാരമുള്ള റോഡുകള്‍ ജനങ്ങള്‍ക്ക് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ല. റോഡു പണിക്കായി 100 രൂപ നീക്കിവച്ചാല്‍ അതില്‍ പകുതിയെങ്കിലും ശരിയായി ചെലവഴിക്കണം. അതില്‍ കൂടുതല്‍ വേണമെന്നു പറയുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊച്ചിയിലെ റോഡു നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുമ്‌ബോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. ശരാശരി നിലവാരമുള്ള റോഡുകളെങ്കിലും ജനങ്ങള്‍ക്കു ലഭിക്കണം. ശരിക്കു റോഡു പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ എന്തിനാണ് ഈ ജോലി ചെയ്യുന്നത്. അവര്‍ക്ക് പകരം മേസ്തിരിമാരെയും സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചാല്‍ മതിയല്ലോ. എന്‍ജിനീയര്‍മാര്‍ അറിയാതെ റോഡു പണിയില്‍ ഒരു അഴിമതിയും നടക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തെ റോഡുകളെപ്പറ്റി ജനങ്ങള്‍ക്ക് വ്യാപക പരാതിയാണുള്ളത്. കോടതി നിര്‍ദേശിച്ച പ്രകാരം 49 പരാതികളാണ് ലഭിച്ചത്. മികച്ച രീതിയില്‍ റോഡുകള്‍ പണിയാം എന്നതിന്റെ ഉദാഹരണമാണ് പാലക്കാട്ഒറ്റപ്പാലം റോഡ്. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. പക്ഷേ ആ റോഡു നിര്‍മിച്ച മലേഷ്യന്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു.
മഴയാണ് റോഡുകള്‍ തകരാനുള്ള കാരണം എന്ന് പറയാനാകില്ല. റോഡ് പൊളിഞ്ഞു നശിക്കുന്നതുവരെ എവിടെയാണ് എന്‍ജിനീയര്‍മാര്‍? കിഴക്കമ്ബലംനെല്ലാട് റോഡ് എത്രയും പെട്ടെന്നു നന്നാക്കണം. 2019 മുതല്‍ റോഡ് തകര്‍ന്നു കിടക്കുകയാണ്. ഇക്കാലമത്രയും അതു നന്നാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി കോര്‍പറേഷനും മറ്റു ഭരണ നേതൃത്വങ്ങളും നിര്‍മിച്ച റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത് അമിക്കസ് ക്യൂറി കോടതിയില്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോഴും കോടതി സര്‍ക്കാരിനെയും എന്‍ജിനീയര്‍മാരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha