വളര്‍ത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

വളര്‍ത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വൈക്കം തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്ക് കസ്റ്റഡിയിലെടുത്തു. മൃഗങ്ങള്‍ക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തലയാഴം പാരണത്ര വീട്ടില്‍ രാജുവിന്റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന് വിളിക്കുന്ന വളര്‍ത്തു പൂച്ചയാണ് വെടിയേറ്റ് ചത്തത്.
രമേശന്‍ വളര്‍ത്തുന്ന പ്രാവിനെ കഴിഞ്ഞ ദിവസം ചിറകൊടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് പൂച്ച കടിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപിച്ചായിരുന്നു വെടിവച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയുണ്ടയേറ്റ് പൂച്ചയുടെ കരളില്‍ മുറിവും കുടലിനു ക്ഷതവും ഏറ്റിരുന്നു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പൂച്ച ചത്തത്.
https://www.facebook.com/Malayalivartha