വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി ചെന്നിത്തല തൃപ്പെരുംന്തുറ നന്ദു ഭവനത്തില്‍ പ്രവീണിനെ (40) മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടി കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പൊലീസില്‍ വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു.
പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2018ല്‍ തിരുവനന്തപുരത്തുനിന്ന് പരിചയപ്പെട്ട് കൂട്ടിക്കൊണ്ടുവന്ന സ്ത്രീയെ വലിയ പെരുമ്ബുഴ പാലത്തില്‍നിന്ന് അച്ചന്‍കോവില്‍ ആറ്റിലേക്ക് തള്ളിയിട്ട് ഒന്നര ലക്ഷം രൂപയോളം തട്ടിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പ്രവീണെന്ന് പൊലീസ് പറഞ്ഞു.
എസ്.എച്ച്.ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഹരോള്‍ഡ് ജോര്‍ജ്, ജോണ്‍ തോമസ്, ജി.എസ്.ഐ ജോസി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിദ്ധീക്കുല്‍ അക്ബര്‍, ജഗദീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha