ശശി തരൂരിന് താക്കീത് നല്‍കാന്‍ കെ പി സി സിക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയതായി സൂചന... ഒരു പ്രതിസന്ധിയുണ്ടായാല്‍ ഇടതുപക്ഷം തന്നെ പിന്തുണക്കുമെന്ന് ശശി തരൂര്‍ കരുതുന്നതിന് പിന്നില്‍ ?

ശശി തരൂരിന് താക്കീത് നല്‍കാന്‍ കെ പി സി സിക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയതായി സൂചന. ഹൈകമാന്റിന്റെ കൈയില്‍ നില്‍ക്കാത്ത തരൂരിന് പണി കൊടുക്കാന്‍ കെ സുധാകരനോളം നല്ല ഒരാളില്ലെന്ന ചിന്തയിലാണ് ഹൈക്കമാന്റ്
കെ റെയിലില്‍ ഉള്‍പ്പെടെ ശശി തരൂര്‍ വ്യത്യസ്ത നിലപാട് എടുക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അമര്‍ഷത്തിലാണ്. തരൂര്‍ മേനി നടിക്കുന്നു എന്ന പരസ്യമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേത്യത്വത്തിനുള്ളത്.
കെ റെയിലിന്റെ കാര്യത്തിലെ പാര്‍ട്ടി നിലപാട് കെ.സുധാകരന്‍ തന്നെ തരൂരിന് വ്യക്തമാക്കി കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെ തരൂര്‍ നിരന്തരം പുകഴ്ത്തുന്നതിലും പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്. കെ സുധാകരനും വി ഡി സതീശനും അടക്കമുള്ള നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. തങ്ങള്‍ ചോരയും നീരും നല്‍കി ജയിപ്പിച്ച ഒരാള്‍ ശത്രു വിന് വേണ്ടി നിലപാട് എടുക്കുന്നതില്‍ പാര്‍ട്ടിക്ക് അമര്‍ഷമുണ്ട്.
കെ റെയില്‍ പദ്ധതിയെ എതിര്‍ക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റെ മാത്രമല്ല, ഉപസമിതിയെ വച്ച് പഠിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്തതാണ്. അതുകൊണ്ട് തന്നെ പദ്ധതിയില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് നിലപാട് എടുത്ത് കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പിടാത്ത തരൂരിന്റെ നടപടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
വിഷയത്തിലെ വ്യക്തത കുറവ് നീക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തരൂരിനോട് സംസാരിക്കും. പാര്‍ട്ടിയും മുന്നണിയും പദ്ധതിക്കെതിരെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ സ്വന്തം എംപിയുടെ എവിടെയും തൊടാത്ത നിലപാട് സിപിഎം ആയുധമാക്കുമെന്നും നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ തരൂരിന്‌സി സി പി എമ്മില്‍ ചേരാല്ലോ എന്നാണ് കോണ്‍ഗ്രസിറെ നിലപാട്. യു ഡി എഫില്‍ നില്‍ക്കുമ്പോള്‍ മുന്നണിയുടെ നിലപാട് അംഗീകരിച്ചേ മതിയാകൂ എന്നാണ് കെ സുധാകരന്റെ നിലപാട്. സി ഡി സതീശനും ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാടാണ് പുലര്‍ത്തുന്നത്.
പിണറായിയുടെ വികസന കാഴ്ചപ്പാടുകളെ തരൂര്‍ അനവസരത്തില്‍ ഉള്‍പ്പെടെ പുകഴ്ത്തുന്നതിലും നേതൃത്വത്തിന് വിയോജിപ്പുണ്ട്. പിണറായിയോട് ആരാധന കൂടിയെങ്കില്‍ എന്ത് തീരുമാനവും എടുക്കാനുള്ള സ്വാതന്ത്യം തരൂരിനുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നത്. തരൂരിന് ദേശാഭിമാനി നല്‍കുന്ന പ്രാധാന്യത്തിലും കോണ്‍ഗ്രസിന് അമര്‍ഷമുണ്ട്. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ഒറ്റയാന്‍ മാരെ മെരുക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത് സുധാകരനെയാണ്.
ലുലുമാള്‍ ഉദ്ഘാടന വേളയിലെ പിണറായി സ്തുതി അപ്പോഴത്ത സാഹചര്യമായി കാണാന്‍ പാര്‍ട്ടി തയ്യാറാണ്.എന്നാല്‍, നിയമവിദ്യാര്‍ത്ഥിനി മോഫിയയുടെ മരണത്തില്‍ ആലുവ പൊലീസിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉയരുമ്പോഴും പിണറായിക്കൊപ്പമുള്ള സെല്‍ഫി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. പിണറായിയുടെ വികസന കാഴ്ചപ്പാടുകളെയും ട്വീറ്റില്‍ പുകഴ്ത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ തരൂരിന് ഒഴിവാക്കാമായിരുന്നു എന്ന വികാരം പാര്‍ട്ടിക്കുള്ളിലുണ്ട്.
തരൂരിനെ പോലുള്ളവര്‍ക്ക് സീറ്റ് നല്‍കിയ ഹൈക്കമാന്റിനെയാണ് നേതാക്കള്‍ കുറ്റം പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരവധിയുള്ളപ്പോള്‍ ഇത്തരം ആളുകള്‍ക്ക് സീറ്റ് നല്‍കി വലുതാക്കിയതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്നും നേതാക്കള്‍ കുറ്റപെടുത്തുന്നു.
ദേശീയ തലത്തിലും ഹൈക്യാന്റുമായി തെ റ്റി നില്‍ക്കുകയാണ് തരൂര്‍. സ്വതന്ത്രനായി മത്സരിച്ചാലും താന്‍ ജയിക്കുമെന്ന വിശ്വാസം തരൂരിനുണ്ട്.ഒരു പ്രതിസന്ധി ഉണ്ടായാല്‍ ഇടതുപക്ഷം തന്നെ പിന്തുണക്കുമെന്നും തരൂര്‍ കരുതുന്നു.
"
https://www.facebook.com/Malayalivartha