മന്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍..... പുനര്‍നിയമനം നല്‍കുന്നതിന് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരം മന്ത്രിക്കില്ല, സേര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരം, മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍..... പുനര്‍നിയമനം നല്‍കുന്നതിന് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരം മന്ത്രിക്കില്ല, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സേര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്ന് ഗവര്‍ണര്‍ . കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലി. വിസി നിയമനത്തില്‍ രാഷ്ട്രീയമുണ്ടെന്നും ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ .
ഹൈക്കോടതി നോട്ടീസ് അയച്ചവിവരം തനിക്കറിയില്ല. കോടതി കാര്യത്തില്‍ അഭിപ്രായം പറയാനില്ല. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കുന്ന ഫയലില്‍ പൂര്‍ണമനസോടെയല്ല ഒപ്പിട്ടത്. സര്‍വകലാശാലകളില്‍ നടക്കേണ്ടത് നിയമവാഴ്ചയാണ്. മനുഷ്യവാഴ്ചയല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാത്രവുമല്ല സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് സ്വന്തം തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത്. ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയില്‍ ഇന്നലെ കനത്ത തിരിച്ചടിയായി. വിസിയുടെ പുനര്‍നിയമനം ചോദ്യം ചെയ്ത ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
ഇതോടെ വിഷയത്തില്‍ ആശ്വസിച്ചിരുന്ന സര്‍ക്കാറിന് തിരിച്ചടി ഭീഷണിയുമായി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ ഗവര്‍ണര്‍ അടക്കം എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. എതിര്‍കക്ഷികളില്‍ ഒരാളായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയില്‍ പറയുന്ന നിലപാട് നിര്‍ണായകമാവും.
"
https://www.facebook.com/Malayalivartha