കളി കാര്യമായി... വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങിയ പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ ഒളിച്ചു; പിന്നെ യാതൊരു വിവരവുമില്ല; പെണ്‍കുട്ടിയെ കാണാതായതോടെ അവസാനം നിലവിളിയായി; നാട്ടുകാരും അഗ്‌നിരക്ഷാസേനയും പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല

വീട്ടില്‍ നിസാര കാര്യങ്ങള്‍ക്ക് ഉണ്ടാകുന്ന വഴക്ക് പലപ്പോഴും കൈവിട്ട് പോകാറുണ്ട്. അതാണ് ഇവിടേയും സംഭവിച്ചത്. കറുകച്ചാല്‍ വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം നടന്നത്. വീട്ടില്‍ നിന്നു പിണങ്ങിയിറങ്ങിയ പെണ്‍കുട്ടി നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തി കാടും പടര്‍പ്പും നിറഞ്ഞ കുറ്റിക്കാട്ടില്‍ ഒളിച്ചു.
ചെറിയ വഴക്ക് പെട്ടന്ന് മാറി മറിയുകയായിരുന്നു. പെണ്‍കുട്ടി രാത്രി സമയത്ത് എവിടെ പോയെന്നറിയാതെ വീട്ടുകാര്‍ വാവിട്ട് കരഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. രാത്രി വൈകിയും പരിശോധന തുടരുകയാണ്.
പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. രാത്രി 7.30ന് ആനക്കല്ല് ഭാഗത്ത് പെണ്‍കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാര്‍ എവിടെപ്പോകുന്നു എന്നു ചോദിച്ചതോടെയാണ് പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് പെണ്‍കുട്ടി ഓടിമറഞ്ഞ തോട്ടം. വെളിച്ചമില്ലാത്തതിനാല്‍ തോട്ടത്തിലൂടെ കടന്നുപോവുക ദുര്‍ഘടമാണ്. തോട്ടത്തില്‍ നിന്ന് 600 മീറ്റര്‍ മാറി മണിമലയാര്‍ ഉള്ളതിനാല്‍ അപകടസാധ്യതയും കൂടുതലാണ്.
അതേസമയം, പെണ്‍കുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളില്‍ വീട്ടുകാര്‍ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ ഈ വഴിക്കും തിരച്ചില്‍ തുടരുന്നുണ്ട്. എന്തായാലും പെണ്‍കുട്ടിയെ തപ്പി വീട്ടുകാര്‍ തീ തിന്നുകയാണ്.
അതേസമയം കോഴിക്കോട് നിന്നും മറ്റൊരു ദുരന്തവാര്‍ത്തയാണ് ഇന്നലെയുണ്ടായത്. തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരി കൃഷ്ണപ്രിയ (23) ആണ് മരിച്ചത്. ഇന്നു രാവിലെ 10ന് തിക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചായിരുന്നു സംഭവം. നന്ദകുമാര്‍ (30) എന്നയാളാണു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.
കൃഷ്ണപ്രിയയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, നന്ദകുമാര്‍ കയ്യില്‍ കരുതിയ കുപ്പിയില്‍നിന്നും പെട്രോള്‍ കൃഷ്ണപ്രിയയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ശേഷം ബാക്കി പെട്രോള്‍ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തി. നന്ദകുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും പരിചയക്കാരാണ്.
കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ചാണ് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിത്. യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് തീകൊളുത്തിയത്. തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകളാണ്. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു എന്ന നന്ദുലാല്‍ ആണ് തീകൊളുത്തിയത്. പ്രണയാഭ്യര്‍ഥ നിരസിച്ചതാണ് ആ്ക്രമണത്തിന് കാരണമായത്.
പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
" f
https://www.facebook.com/Malayalivartha