ചിരിച്ച് തള്ളി തരൂര്‍... ശശി തരൂരിനെതിരെ ചന്ദ്രഹാസമിളക്കി മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടരും; കവചം സൃഷ്ടിച്ച് ശശി തരൂര്‍; പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും വികസന കാര്യങ്ങളില്‍ പിന്നോട്ട് പോവില്ലെന്നുറച്ച് തരൂര്‍; എന്തിനാ മുഖ്യമന്ത്രിയോട് ഇത്രയും ചായ്‌വ്

വികസന കാര്യത്തില്‍ ശശി തരൂര്‍ എംപി പണ്ടേ ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പ് ഏറ്റെടുത്തപ്പോള്‍ അതിനെ അംഗീകരിക്കുകയാണ് ചെയ്തത്. ഇടത്, വലത് മുന്നണികള്‍ ശക്തമായി എതിര്‍ത്തപ്പോഴും ശശി തരൂര്‍ നിലപാട് മാറ്റിയില്ല. ഇപ്പോഴിതാ ലുലുമാളില്‍ വച്ച് കണ്ടുമുട്ടിയ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ഉറങ്ങിക്കിടന്ന നേതാക്കളെല്ലാം ചന്ദ്രഹാസമിളക്കി രംഗത്തെത്തി.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും വികസന കാര്യങ്ങളിലെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശശി തരൂര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള തരൂരിന്റെ സമൂഹ മാധ്യമ കുറിപ്പ് വിവാദമായി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് വികസനത്തിനും വളര്‍ച്ചയ്ക്കും ഒരുമിച്ചു നില്‍ക്കണമെന്നു തരൂര്‍ കുറിച്ചു.
മുഖ്യമന്ത്രിയുമായി കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത് ആസ്വദിച്ചു. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ട് എന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ചിത്രങ്ങളും അഭിപ്രായവും തരൂര്‍ പ്രകടിപ്പിച്ചത്.
നേരത്തെയും മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചതു ചിത്രത്തോടെ തരൂര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. സില്‍വര്‍ ലൈനിനെതിരെ യുഡിഎഫ് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പിടാന്‍ അദ്ദേഹം തയാറായുമില്ല. സില്‍വര്‍ ലൈനില്‍ ഇന്നു യുഡിഎഫ് സംസ്ഥാന വ്യാപകമായി ധര്‍ണ നടത്താനിരിക്കെയാണ് വികസന കാര്യങ്ങളിലെ വ്യത്യസ്ത നിലപാട് തരൂര്‍ ആവര്‍ത്തിച്ചത്. ഇതോടെയാണ് അദ്ദേഹത്തോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി മുതിര്‍ന്നത്.
ശശി തരൂര്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ അല്ലെന്നും അദ്ദേഹം രാജ്യാന്തര വ്യക്തിത്വമുള്ള പ്രതിഭയാണെന്നും രമേശ് ചെന്നിത്തല പ്രതിരോധിച്ചു. ശശി തരൂരിന്റെ വാക്കുകള്‍ പാര്‍ട്ടിക്ക് എതിരല്ല. കെ റെയില്‍ പദ്ധതിക്കെതിരെയുള്ള നിവേദനത്തില്‍ പഠിച്ച ശേഷം ഒപ്പിടാം എന്നാണ് അദ്ദേഹം പറഞ്ഞത് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കി പുനഃസംഘടന നടത്താന്‍ കെപിസിസി പ്രസിഡന്റ് തന്നെയും ഉമ്മന്‍ചാണ്ടിയെയും വിളിച്ചു സംസാരിച്ചു. പോസിറ്റീവായിട്ടാണ് അതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍ കാര്യത്തില്‍ സര്‍ക്കാരിനൊപ്പം ശശി തരൂര്‍ നില്‍ക്കില്ലെന്നാണു മനസ്സിലാക്കുന്നതെന്നു കെ.മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അടുത്ത തവണ ശശി തരൂര്‍ മത്സരിച്ചാല്‍ ഇടതുപക്ഷം മത്സരരംഗത്തു നിന്ന് മാറി നില്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ശശി തരൂരിന്റെ നിലപാടുമായി ബന്ധപ്പെട്ടു വിശദീകരണം തേടുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.
തരൂരിനെ അച്ചടക്കം പഠിപ്പിക്കണമെന്നും സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢനീക്കമാണെന്നും കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിവാദം ഉണ്ടായതിനെത്തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, മമ്മൂട്ടി എന്നിവരുമായുള്ള ചിത്രങ്ങളും തരൂര്‍ പങ്കുവച്ചു.
അതേസമയം സില്‍വര്‍ ലൈന്‍ വേഗറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടു വ്യത്യസ്ത നിലപാടു സ്വീകരിക്കുന്ന ശശി തരൂര്‍ എംപിയോട് പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തോടു ചോദിക്കാതെ പ്രതികരിക്കുന്നതു ശരിയല്ല. പാര്‍ട്ടിക്കകത്തു വിഷയം ചര്‍ച്ച ചെയ്യും. തെറ്റായ കാര്യങ്ങള്‍ തിരുത്താന്‍ ആവശ്യപ്പെടും. അത് അദ്ദേഹത്തിനു മനസ്സിലാകും. പാര്‍ട്ടിയെ അംഗീകരിക്കുന്നയാളാണു തരൂര്‍. അദ്ദേഹത്തെപ്പോലെ ഒരാളെ ഒരു പ്രസ്താവനയിലൂടെ മാത്രം വിലയിരുത്തേണ്ടതല്ല. തരൂരിനെ അംഗീകരിച്ചുകൊണ്ടു തന്നെ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha