യുവതിക്കു പിന്നാലെ യുവാവും.... പ്രണയ നൈരാശ്യം മൂലം തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവും മരണത്തിന് കീഴടങ്ങി, ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്, ഗുരുവതരാവസ്ഥയില്‍ പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

പ്രണയ നൈരാശ്യം മൂലം തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു. അയല്‍വാസി വലിയ മഠത്തില്‍ നന്ദകുമാര്‍ (30) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഡ്യൂട്ടിക്കെത്തിയ താത്കാലിക ജീവനക്കാരിയെ യുവാവ് തടഞ്ഞുവച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി,
ഒപ്പം സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൃഷ്ണപ്രിയയെ ചേര്‍ത്ത് പിടിച്ചു, ഓടിയെത്തിയ ജീവനക്കാരും നാട്ടുകാരും ഒരു വിധത്തില്‍ തീ അണച്ചു, ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങി, യുവാവിനെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുവാവ് പ്രണയനൈരാശ്യത്തിലാണ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നതെന്ന് പ്രാഥമിക നിഗമനം.
അഞ്ചു ദിവസം മുമ്പാണ് ഡേറ്റ എന്‍ട്രി ജോലിക്ക് പ്രോജക്ട് അസിസ്റ്റന്റായി തിക്കോടി കാട്ടുവയല്‍ മനോജിന്റെ മകള്‍ കൃഷ്ണപ്രിയയാണ് (സിന്ദൂരി, 22)ജോലിയില്‍ പ്രവേശിച്ചത്. ദേഹമാസകലം പൊള്ളലേറ്റ യുവതി വൈകിട്ട് നാലു മണിയോടെ മരിച്ചു. പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് യുവാവും മരണത്തിന് കീഴടങ്ങിയത്.
" f
https://www.facebook.com/Malayalivartha