കാര്യങ്ങള്‍ കൈവിട്ടു... പ്രണയ നൈരാശ്യം മൂലം തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു; 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചത് ഇന്ന് രാവിലെ

ഏറെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് കോഴിക്കോട് തിക്കൊടിയില്‍ നിന്നും ഇന്നലെ വന്നത്. പ്രണയ നൈരാശ്യം മൂലം യുവാവ് യുവതിയെ തീ കൊളുത്തി കൊന്നു. അതിന് പിന്നാലെ യുവാവും തീ കൊളുത്തി. അവസാനം തീകൊളുത്തിയ യുവാവും മരിച്ചു. അയല്‍വാസി വലിയ മഠത്തില്‍ നന്ദകുമാര്‍ (30) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസമാണ് തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി തിക്കോടി കാട്ടുവയല്‍ കൃഷ്ണപ്രിയ (22)യെ നന്ദകുമാര്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിലെ പ്ലാനിംഗ് വിഭാഗത്തില്‍ പ്രൊജക്ട് അസി. ആയി താത്ക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇവര്‍ ജോലിയില്‍ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമെ ആയിരുന്നുള്ളൂ.
രാവിലെ രാവിലെ 9.50 ന് പഞ്ചായത്ത് ഓഫീസിന് മുന്‍പിലായിരുന്നു സംഭവം. രാവിലെ ഓഫീസിലേക്ക് എത്തിയ കൃഷ്ണപ്രിയയെ വാതുക്കല്‍ നന്ദകുമാര്‍ തടഞ്ഞുനിര്‍ത്തി. വാക്കുതര്‍ക്കം നടക്കുന്നതിനിടെ കൈയില്‍ കരുതിയ കുപ്പിയിലെ പെട്രോള്‍ കൃഷ്ണപ്രിയയുടെ ശരീരത്ത് ഒഴിച്ച ശേഷം സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച് നന്ദകുമാര്‍ തീകൊളുത്തി. കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
യുവതിക്ക് 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.
നന്ദകുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്. തീകൊളുത്തും മുന്‍പ് യുവാവു തന്നെ കുത്തിപ്പരുക്കേല്‍പിച്ചതായും യുവതിയുടെ മരണമൊഴിയിലുണ്ട്.
കൃഷ്ണപ്രിയയും നന്ദകുമാറും നാലു വര്‍ഷത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെങ്കിലും ഏതാനും ദിവസം മുന്‍പ് തെറ്റിയിരുന്നു. തിക്കോടി പഞ്ചായത്ത് ഓഫിസിലെ പ്ലാനിങ് വിഭാഗത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവില്‍ താല്‍ക്കാലിക ജീവനക്കാരിയായി അഞ്ചു ദിവസം മുന്‍പാണു കൃഷ്ണപ്രിയ ജോലിക്കു ചേര്‍ന്നത്. ഇന്നലെ രാവിലെ 10 മണിയോടെ കൃഷ്ണപ്രിയ ജോലിക്കു വരുന്ന വഴി പഞ്ചായത്ത് ഓഫിസിനു മുന്‍പിലെ റോഡരികില്‍ നന്ദകുമാറുമായി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ നന്ദകുമാര്‍ കയ്യിലുണ്ടായിരുന്ന ബോട്ടിലിലെ പെട്രോള്‍ കൃഷ്ണപ്രിയയുടെ ദേഹത്തും തുടര്‍ന്ന് സ്വന്തം ദേഹത്തും ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും വൈകിട്ട് നാലു മണിയോടെ കൃഷ്ണപ്രിയ മരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണു കൃഷ്ണപ്രിയയെ ആശുപത്രിയിലെത്തിച്ചതെങ്കിലും ബോധം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ സംസാരിക്കുന്നുണ്ടായിരുന്നു. തീകൊളുത്തും മുന്‍പ് നന്ദു (നന്ദകുമാര്‍) തന്നെ കുത്തിപ്പരുക്കേല്‍പിച്ചതായി ആശുപത്രിയില്‍ വച്ചാണു കൃഷ്ണപ്രിയ മൊഴി നല്‍കിയത്. കൃഷ്ണപ്രിയയുടെ അമ്മ: സുജാത (ലൈബ്രേറിയന്‍, കൈരളി ഗ്രന്ഥാലയം തിക്കോടി). സഹോദരന്‍: യദു കൃഷ്ണ.
"
https://www.facebook.com/Malayalivartha