ചോറ്റുപാത്രം, ഒരു കുപ്പിയില്‍ കറി, രണ്ട് പേരുടെയും ചെരിപ്പുകള്‍, കത്തിയ ഒരു നോട്ട് ബുക്ക്, ഒരു ബാഗ് ...ചിതറിക്കിടക്കുന്നു.... ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ക്കണ്ട ദൃശ്യങ്ങള്‍ തിക്കോടി പ്രദേശത്തുകാര്‍ക്ക് ആര്‍ക്കും മറക്കാനാകുന്നില്ല.... യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നാട്....

ചോറ്റുപാത്രം, ഒരു കുപ്പിയില്‍ കറി, രണ്ട് പേരുടെയും ചെരിപ്പുകള്‍, കത്തിയ ഒരു നോട്ട് ബുക്ക് , ഒരു ബാഗ്, പെട്രോള്‍ വാങ്ങിയ രണ്ട് പ്ലാസ്റ്റിക് കുപ്പി...ചിതറിക്കിടക്കുന്നു.... ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ക്കണ്ട ദൃശ്യങ്ങള്‍ തിക്കോടി പ്രദേശത്തുകാര്‍ക്ക് ആര്‍ക്കും മറക്കാനാകുന്നില്ല.... യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നാട്....
ഗേറ്റിന് മുന്നില്‍ കത്തിക്കരിഞ്ഞ രണ്ട് മനുഷ്യ ശരീരങ്ങളാണ് ആസമയം പരിസരത്തുണ്ടായിരുന്നവര്‍ കണ്ടത്. ചോറ്റുപാത്രം, ഒരു കുപ്പിയില്‍ കറി, രണ്ട് പേരുടെയും ചെരിപ്പുകള്‍, കത്തിയ ഒരു നോട്ട് ബുക്ക്, ഒരു ബാഗ്, പെട്രോള്‍ വാങ്ങിയ രണ്ട് പ്ലാസ്റ്റിക് കുപ്പി ഇതെല്ലാം പ്രദേശത്ത് ചിതറിക്കിടന്നു. കൃഷ്ണപ്രിയ തന്നില്‍ നിന്നകന്നു പോകുമോ എന്ന സംശയമാണ് നന്ദകുമാറിനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് സൂചനകള്‍.
നാട്ടില്‍ നിര്‍മാണത്തൊഴിലാളിയായിരുന്നു ഇദ്ദേഹം. പുറംവേദന കാരണം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ശബരിമലയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കൃഷ്ണപ്രിയ. പഠനത്തില്‍ മിടുക്കി. പ്ലസ്ടുവും ഡിഗ്രിയും എം.സി.എ.യും കഴിഞ്ഞു.
ഡിസംബര്‍ ഒമ്പതിന് തിക്കോടി പഞ്ചായത്തില്‍ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായാണ് താത്കാലിക ജോലി ലഭിച്ചത്. അച്ഛന്‍ മനോജന് ഹൃദയസംബന്ധമായ അസുഖമാണ്. എങ്കിലും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍പന്തിയിലുണ്ടാകും. അമ്മ സുജാത സോപ്പുനിര്‍മാണജോലി ചെയ്യുന്നു. സി.പി.എം. കുറ്റിവയല്‍ ബ്രാഞ്ച് മെമ്പറാണ്. സഹോദരന്‍ യദുകൃഷ്ണന്‍ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്.
ഇന്നലെയാണ് തിക്കോടി കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയ(22)യയെ തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (26) പെട്രോളൊഴിച്ച് തീകൊളുത്തിയത്. തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച നന്ദകുമാര്‍ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ദേശീയപാതയ്ക്കരികിലുള്ള തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലാണ് സംഭവം. പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്നഭാവത്തില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.
നിലവിളികേട്ട് ഓഫീസില്‍നിന്ന് ഓഫീസ് അസിസ്റ്റന്റ് ഗോവിന്ദനും നാട്ടുകാരും ഓടിയെത്തി വെള്ളം കോരിയൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ യുവതി മരിച്ചു. ഇപ്പോഴും ആ സംഭവം നേരിട്ട് കണ്ട ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ മുക്തരായിട്ടില്ല.
"
https://www.facebook.com/Malayalivartha