ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്തത് നോട്ടുകെട്ടുകളുടെ കൂമ്പാരം, ഒരു റെയ്ഡിൽ ഇത്രയും നോട്ടുകെട്ടുകൾ കണ്ടെത്തുന്നത് ആദ്യമാണെന്ന് വിജിലൻസ്, കൈക്കൂലി വാങ്ങിയ കേസിൽ എ.എം ഹാരിസിന് സസ്പെൻഷൻ, ഇയാളുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത് 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ, വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ്

കൈക്കൂലി കേസിൽ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം ഹാരിസിന് സസ്പെൻഷൻ. കഴിഞ്ഞ ദിവസം കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസൺ പിടിയിലായിരുന്നു. ഹാരിസിനും രണ്ടാം പ്രതി ജോസ്മോനുമെതിരെ കൂടുതൽ അന്വേഷണം നടത്തും. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ ഹാരിസിൻ്റെ ആലുവയിലെ ഫ്ളാറ്റിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിന്‍റെ അടിയിലും അലമാരയിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്. 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. ഒരു റെയ്ഡിൽ ഇത്രയും നോട്ടുകെട്ടുകൾ കണ്ടെത്തുന്നത് ആദ്യമാണെന്ന് വിജിലൻസ് സംഘം പറഞ്ഞു.
ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ 18 ലക്ഷം രൂപയുടെ നിക്ഷേപവും വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റ് 80 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഫ്ലാറ്റിന് പുറമേ തിരുവനന്തപുരത്ത് 2000 ചതുരശ്ര അടി വിസ്തീർണമുള്ള വീടും പന്തളത്ത് 33 സെന്റ് ഭൂമിയും ഇയാൾക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഫ്ലാറ്റില്‍ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും പത്തിലേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി രേഖ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു. വിജിലൻസ് ഡിവൈഎസ്പിമാരായ കെ എ വിദ്യാധരൻ (കോട്ടയം യൂണിറ്റ്), എ കെ വിശ്വനാഥൻ ( റേഞ്ച് )എന്നിവിരുടെ നേതൃത്വത്തിലായിരുന്ന് റെയ്ഡും അറസ്റ്റും.
വ്യവസായി വിജിലൻസ് നൽകിയ പരാതിയെ തുടർന്ന് തന്ത്ര പരമായ നീക്കങ്ങളിലൂടെയാണ് ഇയാളെ പിടികൂടിയത്. വിജിലൻസ് നൽകിയ പണവുമായി വ്യവസായി എത്തുകയും പണം ഹാരിസൺ കൈമാറിയതോടെ വിജിലൻസ് സംഘം നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha