പ്രദേശവാസികള്‍ ഭീതിയില്‍... പിടിതരാതെ കടുവ.... കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി,വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ, മൂന്നാഴ്ച പിന്നിടുമ്പോഴും കടുവയെ പിടികൂടാനാകാത്തതില്‍ പ്രതിഷേധം ശക്തം

പ്രദേശവാസികള്‍ ഭീതിയില്‍... പിടിതരാതെ കടുവ.... കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി,വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ, മൂന്നാഴ്ച പിന്നിടുമ്പോഴും കടുവയെ പിടികൂടാനാകാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ജനവാസമേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.തിരച്ചിലിനായി ശനിയാഴ്ച രാവിലെ വനപാലകര്‍ കാട്ടിലേക്ക് കടന്നു. കാല്‍പ്പാടുകള്‍ക്ക് അധികം പഴക്കമില്ലെന്നും പകല്‍ സമയത്താണ് കടുവയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പയ്യമ്പള്ളി, കൊയിലേരി മേഖലകളില്‍ കടുവയുണ്ടാകാമെന്നാണ് സംശയം. ഭീതികാരണം പലരും ജോലിക്കു പോയിട്ടില്ല. വീടിനു പുറത്തിറങ്ങാനും ഭയക്കുകയാണ്. ഈ പ്രദേശങ്ങളില്‍ വനപാലക സംഘവും പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടുന്നതിനും നിരീക്ഷിക്കുന്നതിനുമായി സ്ഥാപിച്ച കൂടുകളും കാമറകളും മാറ്റി സ്ഥാപിക്കും.
അതേസമയം, വനപാലകര്‍ക്കെതിരെ പ്രതിഷേധിച്ച മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരണം പൊലീസ് കേസെടുത്തു. വിപിന്‍ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ്ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, കൈ കൊണ്ടുള്ള മര്‍ദനം, അന്യായമായി തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കടുവയെ കണ്ട കാര്യം വിളിച്ചറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്താന്‍ വൈകിയതിനെ ചോദ്യം ചെയ്തതോടെയാണ് വനപാലകരും സ്ഥലം കൗണ്‍സിലര്‍ കൂടിയായ വിപിന്‍ വേണുഗോപാലടക്കമുള്ള പ്രദേശവാസികളും തമ്മില്‍ വാക്കേറ്റമുണ്ടായത്.
"
https://www.facebook.com/Malayalivartha