പൊതിച്ചോറിനൊപ്പം കിട്ടിയത്... മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വം പരിപാടിക്കിടെ പുതിയ അനുഭവം; പൊതിച്ചോറിനൊപ്പം പണവും ഹൃദയം തൊടുന്നൊരു കത്തും

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐ വളരെ വര്‍ഷങ്ങളായി നടത്തി വരുന്ന പരിപാടിയാണ് ഹൃദയപൂര്‍വം. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പ്കാര്‍ക്കും ഭക്ഷണം നല്‍കുന്ന പരിപാടിയാണ്. ഇത് വലിയ വിജയമായി മാറി. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പദ്ധതി നടപ്പിലാക്കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വം പരിപാടിക്കിടെ പൊതിച്ചോര്‍ വാങ്ങിയൊരു യുവാവിന് ലഭിച്ചത് ചോറിനൊപ്പം പണവും ഹൃദയത്തില്‍ തൊട്ടുള്ളൊരു എഴുത്തും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് ഇത് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.
ഡി.വൈ.എഫ്.ഐ ഓര്‍ക്കാട്ടിരി മേഖലാ കമ്മിറ്റി വിതരണം ചെയ്ത പൊതിച്ചോറിലാണ് അജ്ഞാതനായയാള്‍ താന്‍ നല്‍കിയ പൊതിച്ചോറില്‍ പണവും വച്ചത്. പൊതിച്ചോറും പണവും ലഭിക്കുന്നയാളുടെയോ ബന്ധുവിന്റെയോ രോഗം മാറാന്‍ പ്രാര്‍ത്ഥിക്കുന്നതായും പണമുപയോഗിച്ച് ഒരു നേരത്തെ മരുന്ന് പൊതിച്ചോര്‍ ലഭിച്ചയാള്‍ക്ക് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായെന്നും കത്തിലുണ്ട്. ആരെയും അറിയിക്കാതെ മറ്റുളളവരെ സഹായിക്കാന്‍ മനസുകാട്ടിയയാള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നതായും വി.കെ സനോജ് പറയുന്നു.
വി.കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെയാണ്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഉഥഎക കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയുടെ ഭാഗമായി ഇന്ന് ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റി പൊതിച്ചോര്‍ വിതരണം ചെയ്തു.
തിരിച്ചു വരാന്‍ നേരം...ഞങ്ങളുടെ അടുത്ത് നിന്നും പൊതിച്ചോര്‍ വാങ്ങിയ ഒരു യുവാവ് അദ്ദേഹത്തിന് കിട്ടിയ പൊതിച്ചോറിനോടൊപ്പം ലഭിച്ച കത്തും പൈസയും ഞങ്ങള്‍ക്ക് കാണിച്ചു തന്നു...
ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു...
അദ്ദേഹത്തിന്റെ പ്രിയ മകള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍
അതേസമയം ഡിവൈഎഫ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഭക്ഷണ പൊതിയ്ക്കുള്ളില്‍ 200 രൂപ നോട്ടിനൊപ്പം ഈ വരികളെഴുതിയ ആളെ തിരയുകയാണ് ഇപ്പോള്‍ നവമാധ്യമങ്ങള്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണപൊതിയിലാണ് കുറിപ്പ് കണ്ടെത്തിയത്.
പൊതിച്ചോര്‍ ലഭിച്ച യുവാവ് പൊതിച്ചോറിനൊപ്പം കത്തും തുകയും ലഭിച്ച വിവരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ആരാണ് ഇത് എഴുതിയതെന്ന് കണ്ടെത്താനായിട്ടില്ല. നിരവധി പേരാണ് നവമാധ്യമങ്ങളില്‍ ഈ ചിത്രം പങ്കുവെക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന 'ഹൃദയപൂര്‍വ്വം' പദ്ധതിക്ക് കഴിഞ്ഞ ആഗസ്റ്റിലാണ് തുടക്കമായത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ എ റഹീമാണ് നിര്‍വഹിച്ചത്. കോഴിക്കോട് ടൗണ്‍ ബ്ലോക്കിലെ ചെലവൂര്‍ മേഖലയാണ് ഒന്നാം ദിവസത്തെ ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്തത്. വീടുകളിലെത്തി ഭക്ഷണം ശേഖരിക്കുന്ന പരിപാടിക്ക് ജില്ലാ സെക്രട്ടറി വി വസീഫ് തുടക്കം കുറിച്ചു. വിവിധ മേഖലാ കമ്മിറ്റികളുടെ കീഴില്‍ ദിവസവും അഞ്ഞൂറോളം വീടുകളില്‍ നിന്ന് പൊതിച്ചോറുകള്‍ ശേഖരിച്ച് വിതരണം ചെയ്തു വരുന്നത്.
https://www.facebook.com/Malayalivartha