ഗുരുവായൂരപ്പനെ പാടിയുറക്കുകയും പാടിയുണര്‍ത്തുകയും ചെയ്യുന്ന ഗാന ഗന്ധര്‍വന്‍ യേശുദാസിനെ അമ്പലത്തില്‍ പ്രവേശിപ്പിക്കാത്ത ഗുരുവായൂരിലെ ദേവസ്വം അധികൃതര്‍ ഭഗവാന് ലഭിച്ച ഥാര്‍ കാറിലും മത രാഷ്ട്രീയം കളിക്കുന്നതില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുക്കുന്നു... അമലിന് ഥാര്‍ നല്‍കാത്തതെന്ത്?

ഗുരുവായൂരപ്പനെ പാടിയുറക്കുകയും പാടിയുണര്‍ത്തുകയും ചെയ്യുന്ന ഗാന ഗന്ധര്‍വന്‍ യേശുദാസിനെ അമ്പലത്തില്‍ പ്രവേശിപ്പിക്കാത്ത ഗുരുവായൂരിലെ ദേവസ്വം അധികൃതര്‍ ഭഗവാന് ലഭിച്ച ഥാര്‍ കാറിലും മത രാഷ്ട്രീയം കളിക്കുന്നതില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുക്കുന്നു.
കെ.ബി.മോഹന്‍ ദാസ് എന്ന കമ്യൂണിസ്റ്റുകാരന്‍ ചെയര്‍മാനായിരിക്കുന്ന ദേവസ്വം ബോര്‍ഡിനാണ് മത രാഷ്ട്രീയത്തിന്റെ പേരില്‍ മുട്ടിടിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബോര്‍ഡാണ് ദേവസ്വം ഭരിക്കുന്നത്.
മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച കാറാണ് ഥാര്‍. ദേവസ്വത്തിന് തന്നെ ഇത് ഉപയോഗിക്കാമെന്നിരിക്കെ ലേലം ചെയ്യാന്‍ തീരുമാനിച്ചു.
പൊതുലേലത്തില്‍ ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലിക്ക് രംഗത്തെത്തിയതോടെയാണ് ദേസ്വത്തിന് മുട്ടിടിച്ചു തുടങ്ങിയത്. അമലിന് ഥാര്‍ നല്‍കാനും വയ്യ നല്‍കാതിരിക്കാനും വയ്യാ എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഭരണ സമിതിക്ക് ഇപ്പോള്‍ പേടി ഹിന്ദുത്വ സംഘടനകളെയും ഹൈക്കോടതിയെയുമാണ്. ഭഗവാന് ലഭിച്ച കര്‍കര്‍ക്ക് ലേലം നല്‍കണം എന്ന് കാര്യത്തില്‍ ഹിന്ദുത്വ സംഘടനകള്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. അതിലൊന്നും തന്നെ അവര്‍ ഇടപെട്ടിട്ടുമില്ല.
അതേസമയം, ലേലം താല്‍ക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചതോടെ ലേലതീരുമാനത്തില്‍ ആശയക്കുഴപ്പമായി. ഇവിടെയാണ് കണ്‍ഷ്യൂഷന്‍ ഉടലെടുത്തത്.ദേവസ്വത്തിലെ തന്നെ ചില ഭരണ സമിതി അംഗങ്ങളാണ് അമലിന് വാഹനം നല്‍കുന്നതിനെതിരെ രംഗത്ത് വന്നതെന്ന് കേള്‍ക്കുന്നു.
ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച കാറിന്റെ ലേലത്തില്‍ ഒരാള്‍ മാത്രമാണു പങ്കെടുത്തത്. ജിഎസ്ടി അടക്കം 18 ലക്ഷം രൂപയോളം കാറിന്റെ വിലയായി ദേവസ്വത്തില്‍ അടയ്‌ക്കേണ്ടി വരും. ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് കാര്‍. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്കാണു ലേലം നടന്നത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നല്‍കിയത്.
വാഹനം ലേലം ചെയ്തതിനു പിന്നാലെയാണ് കൈമാറുന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുത്തത്. ലേലം ഉറപ്പിക്കുന്നതു സംബന്ധിച്ച് 21ന് ചേരുന്ന ദേവസ്വം ഭരണസമിതിയാകും അന്തിമ തീരുമാനമെടുക്കുകയെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പറഞ്ഞു.
ഭരണസമിതിയില്‍ അഭിപ്രായവ്യത്യാസം വന്നാല്‍ തീരുമാനം മാറ്റേണ്ടിവരുമെന്ന് മോഹന്‍ദാസ് പറഞ്ഞു. അതേസമയം, ലേലം ഉറപ്പിച്ച ശേഷം നിലപാട് മാറ്റുന്നതു ശരിയല്ലെന്ന് വാഹനം ലേലത്തില്‍ പിടിച്ച അമലിന്റെ പ്രതിനിധി സുഭാഷ് പണിക്കര്‍ പറഞ്ഞു. ഇങ്ങനെ വന്നാല്‍ അമല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഹൈക്കോടതിക്ക് മതവും ജാതിയുമൊന്നുമില്ല.അവര്‍ ഉത്തരവിട്ടാല്‍ അനുസരിക്കേണ്ടി വരും.
ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ ദാസ്, ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കിയത്. പക്ഷേ ഇങ്ങനെയൊരു അക്കിടി ഒരിക്കലും പ്രതീക്ഷിച്ചില്ല. ചിലപ്പോള്‍ തീരുമാനം മാറ്റേണ്ടി വരുമെന്ന ചെയര്‍മാന്റെ പ്രസ്താവനക്ക് പിന്നിലെ കാരണവും വ്യക്തമല്ല.
"
https://www.facebook.com/Malayalivartha