സുഹൃത്തുക്കള്‍ക്കൊപ്പം നീന്തല്‍ പഠിക്കാനായി കുളത്തിലിറങ്ങി, നീന്തല്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്ക് താഴ്ന്നു, സഹോദരന്റെ കൺമുന്നിൽവെച്ച് ജേഷ്ഠൻ മുങ്ങി മരിച്ചു

നീന്തല്‍ പഠിക്കാന്‍ കുളത്തിലിറങ്ങിയ യുവാവ് സഹോദരന്റെ കൺമുന്നിൽവെച്ച് മുങ്ങി മരിച്ചു. പുഴവാത് കൊട്ടാരച്ചിറ സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിഷ്ണു നീന്തല്‍ പഠിക്കാനെത്തിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് വാഴപ്പള്ളി വില്ലേജ് ഓഫീസിന് സമീപമുള്ള കുളത്തിലായിരുന്നു സംഭവം.
സഹോദരന് കണ്ണനും സുഹൃത്തുക്കളും വിഷ്ണുവിനൊപ്പം ഉണ്ടായിരുന്നു. നീന്തല്‍ പഠിക്കാന്‍ ശ്രമിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്കു പോയപ്പോഴാണ് അപകടമുണ്ടായത്. ഹോര്‍ട്ടികോര്‍പ് ജീവനക്കാരനാണ് വിഷ്ണു. പ്രീതിയാണ് ഭാര്യ, മകള്‍ ദക്ഷ.
അതേസമയം പാലക്കാട് പെരുവെമ്പിൽ മീൻ പിടിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (60) ആണ് മരിച്ചത്. പെരുവെമ്പ് അപ്പളംകുളത്തിൽ മീൻപിടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha