വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം.... അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു

വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ തോമസുകുട്ടി (74), ഭാര്യ ശാന്തമ്മ (71) എന്നിവരാണ് ദാരുണമായി മരിച്ചത്.
നിയന്ത്രണം വിട്ട കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഇന്നലെ തിരുവനന്തുരത്ത് അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസ്സുകാരന് മാതാപിതാക്കളുടെ കണ്‍മുന്നില്‍ ബസ് കയറി ദാരുണാന്ത്യമുണ്ടായി. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് 'ശ്രീഹരി'യില്‍ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകന്‍ ശ്രീഹരിയാണ് ഇന്നലെ വൈകീട്ട് ആറരയോടെ പാളയത്ത് നടന്ന അപകടത്തില്‍ മരിച്ചത്. പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞാണ് അഞ്ചാം വയസ്സില്‍ നഷ്ടമായത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ശ്രീഹരിക്ക് നാല് വയസ്സ് തികഞ്ഞത്.
പാളയം-ബേക്കറി റോഡിലായിരുന്നു അപകടം. തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി കുഞ്ഞ് തല്‍ക്ഷണം മരിച്ചു. പാളയത്തെ ഓഡിറ്റോറിയത്തില്‍ ബന്ധുവിന്റെ കല്യാണത്തിന് പോകും വഴിയായിരുന്നു അപകടം.കുഞ്ഞ് അപകടത്തില്‍പ്പെട്ടതുകണ്ട് അമ്മ സജിത കുഴഞ്ഞുവീണു. കുഞ്ഞിനെയും ഇവരെയും കണ്ടുനിന്നവര്‍ ഉടന്‍തന്നെ എസ്.എ.ടി.ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് മരിച്ച വിവരം രാത്രി വൈകിയാണ് അമ്മയെ അറിയിച്ചത്.
"
https://www.facebook.com/Malayalivartha