ടിപിയെ കൊന്നതു പോലെ മുഖത്തു തുരുതുരാ വെട്ടിയാണ് കൊല നടത്തിയത്... രഞ്ജിത്തിന്റെ മരണം ഉറപ്പാക്കിയാണ് സംഘം പോയത്.... മുഖം വെട്ടി വികൃതമാക്കി...

ആലപ്പുഴ മണ്ഡലത്തിലെ ബിജെപി നിയമസഭാ സ്ഥാനാർത്ഥി കൂടിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ അതി ദാരുണമായാണ് കൊല്ലപ്പെട്ടത് സമീപ വാസികൾക്ക് തീരാ നൊമ്പരമാകുകയാണ്.ജില്ലയിലെ ബിജെപിയുടെ സൗമ്യമുഖമായിരുന്നു അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ.കുടുംബത്തിനൊപ്പം രഞ്ജിത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളും വിഡിയോകളും കരളലിയിക്കുന്നതാണ്.
ഷാന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്ത രഞ്ജിത്തിന് നേരേ ഒരു ആക്രമണം ഉണ്ടാകുമെന്ന് അദ്ദേഹവും കരുതിയിരുന്നില്ല. നിരവധി വെട്ട് ശരീരത്തിൽ ഏറ്റിരുന്നെങ്കിലും കഴുത്തിലേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പൊലീസ് പറയുന്നത്.എത്ര തിരക്കായാലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന രഞ്ജിത്തിന് രണ്ട് പെൺമക്കളാണ് ഉള്ളത് .ഇവരെ ചേർത്തുനിർത്തിയുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.മാത്രവുമല്ല കഴിഞ്ഞ ഓണത്തിന് കുടുംബത്തിനൊപ്പം വടംവലി മത്സരം നടത്തി ആഘോഷിക്കുന്ന ഒരു വീഡിയോ നെഞ്ചുപൊട്ടുന്ന വേദനയോടെയേ കാണാൻ കഴിയു.
ആലപ്പുഴയുടെ തീരദേശ മേഖലയിൽ നിന്ന് ധീവര സമുദായത്തിന്റെ ശബ്ദമായി ബിജെപിയുടെ നേതൃനിരയിലേക്ക് എത്തിയയാൾ. സൗമ്യമായ മുഖത്തോടെ പ്രശ്നങ്ങളെ നോക്കിക്കണ്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
പാർട്ടിയുടെ ജില്ലാ നേതൃത്വ പദവിയിൽ നിന്ന് ഓബിസി മോർച്ചയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിയത് ഇക്കഴിഞ്ഞ പുനഃസംഘടനയിലൂടെയാണ്. ഇന്ന് രാവിലെ 11 ന് എറണാകുളത്ത് പുനഃസംഘടിപ്പിക്കപ്പെട്ട ഓബിസി മോർച്ച സംസ്ഥാന കമ്മറ്റിയുടെ ആദ്യ യോഗത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു രഞ്ജിത്ത്. മകളെ വീടിന് അടുത്തു തന്നെ ട്യൂഷൻ പഠിക്കാൻ കൊണ്ടു വിട്ട ശേഷം എറണാകുളത്ത് പോകാൻ തയ്യാറെടുക്കുമ്പോഴാണ് അക്രമി സംഘം എത്തിയത്.
ടിപിയെ കൊന്നതു പോലെ മുഖത്തു തുരുതുരാ വെട്ടിയാണ് കൊല നടത്തിയത്. രഞ്ജിത്തിന്റെ മരണം ഉറപ്പാക്കിയാണ് സംഘം പോയത്. മുഖം വെട്ടി വികൃതമാക്കിയെന്ന് രഞ്ജിത്തിന്റെ സുഹൃത്തായ ബിജെപി നേതാവ് പറഞ്ഞു. എസ്ഡിപിഐക്ക് സ്വാധീനമുള്ള മേഖലയിലാണ് രഞ്ജിത്തിന്റെ വീട്. രാഷ്ട്രീയ പരമായോ തൊഴിൽ പരമായോ ശത്രുക്കൾ ഇല്ലാത്തയാളാണ് രഞ്ജിത്ത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്ന പദവിയിൽ നിന്നാണ് ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയത്.
നാട്ടുകാർക്കും സഹപ്രവർത്തകർക്കുമെല്ലാം രഞ്ജിത്തിനെ കുറിച്ച് നല്ല വാക്കുകളേ പറയാനുള്ളൂ. അതേ സമയം, സംസ്ഥാനത്തെ താക്കോൽ സ്ഥാനത്ത് ഇരിക്കുന്ന ബിജെപി നേതാക്കൾക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന് പരാതിയുണ്ട്. ഭീഷണി നിലനിൽക്കുന്ന കെ. സുരേന്ദ്രനെപ്പോലുള്ള നേതാക്കൾക്കാണ് സുരക്ഷയില്ലാത്തത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ടതിന് ശേഷവും പൊലീസ് ജാഗ്രത പുലർത്താതിരുന്നതാണ് ഇന്ന് രാവിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമായത്.ജില്ലയിലെ ബിജെപി നേതാക്കൾ ആക്രമിക്കപ്പെട്ടേക്കാം എന്ന സാമാന്യ ബോധം പോലും പൊലീസിന് ഉണ്ടായിരുന്നില്ല എന്നാണ് ജനങ്ങളുടെ ആരോപണം. എസ്ഡിപിഐ ആക്രമണത്തിൽ നഷ്ടമായത് ഒന്നുമറിയാതെ വീട്ടിലിരുന്ന ബിജെപി നേതാവിന്റെ ജീവൻ. കഴിഞ്ഞ ദിവസം രാത്രിയിൽ എസ്ഡിപിഐ നേതാവ് കെ എസ് ഷാന്റെ കൊലപാതകത്തിന് പ്രതികാരം എന്ന നിലയിലാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്.
എന്നാൽ സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിജിപി അനില്‍ കാന്തും പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. എഡിജിപിയുടെ നേതൃത്വത്തില്‍ പത്യേക സംഘങ്ങളാണ് രണ്ട് കൊലപാതകം അന്വേഷിക്കുക. സംഘര്‍ഷമേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നക്കാരായ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനുമാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha