രണ്ടരവര്‍ഷം മുൻപ് വിവാഹം! സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് രാജലക്ഷ്മിയെ ഉപദ്രവിച്ചിരുന്നെന്നും കുട്ടികള്‍ വേണ്ടെന്ന ബിനുവിന്റെ നിലപാട് രാജലക്ഷ്മിയെ തളര്‍ത്തിയിരുന്നെന്നും യുവതിയുടെ ഉറ്റവർ; പള്ളിയില്‍ പോയി മടങ്ങിവന്നപ്പോൾ കണ്ടത് രാജലക്ഷ്മിയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നതെന്നും ഉടന്‍ കെട്ട് അഴിച്ചെടുത്ത് ആശുപത്രിയിലെത്തിച്ചെന്നും ബിനുവിന്റെ മാതാപിതാക്കള്‍! കാട്ടാക്കടയിൽ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരിയുടെ പരാതി

അടുത്തിടെയായി കേരളത്തിൽ ആത്മഹത്യയുടെ കണക്കുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. ഇപ്പോഴിതാ തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും പുറത്ത് വരുന്ന വാർത്തയാണ്. ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരി കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. കാട്ടാക്കട പട്ടകുളം പുന്നവിളാകത്തു വീട്ടില്‍ ബിനുവിന്റെ ഭാര്യ രാജലക്ഷ്മി(ചിന്നു-25)യാണ് വ്യാഴാഴ്ച രാത്രി മരിച്ചത്.
സഹോദരി വെള്ളറട കൂതാളി രേഷ്മ ഭവനില്‍ രേഷ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ചതിനാല്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കാട്ടാക്കട പോലീസ് പറഞ്ഞു. പരാതിക്കാരിയായ രേഷ്മയില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 11.30-ഓടെ രാജലക്ഷ്മി ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബന്ധുക്കളെ ഭര്‍തൃവീട്ടുകാര്‍ അറിയിക്കുന്നത്. തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് അവര്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഭര്‍ത്താവ് ബിനു പള്ളിയില്‍ പോയി മടങ്ങിവന്നപ്പോഴാണ് രാജലക്ഷ്മിയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടതെന്നും ഉടന്‍ കെട്ട് അഴിച്ചെടുത്ത് ആശുപത്രിയിലെത്തിച്ചെന്നുമാണ് ബിനുവിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. ഇതില്‍ സംശയമുണ്ടെന്നാണ് സഹോദരി പറയുന്നത്.
രണ്ടരവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് രാജലക്ഷ്മിയെ ഉപദ്രവിച്ചിരുന്നെന്നും കുട്ടികള്‍ വേണ്ടെന്ന ബിനുവിന്റെ നിലപാട് രാജലക്ഷ്മിയെ തളര്‍ത്തിയിരുന്നെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളുടെ പേരില്‍ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്നും മനോവിഷമം ഉള്ളതായി മാതാപിതാക്കളോടും തന്നോടും പറഞ്ഞിരുന്നതായും സഹോദരി പോലീസിനു നല്‍കിയ പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha