ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സംഘപരിവാര്‍ പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അതീവ ജാഗ്രതയിലാണ് പോലീസ്.
വന്‍ മുന്‍കരുതലുകളാണ് ജില്ലയില്‍ പോലീസ് എടുത്തിരിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരേ കേസെടുക്കാനും ജില്ലയില്‍ രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ കരുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇന്ന് രാവിലെ 11 മണിയോടെ സംഘപരിവാര്‍ കണ്ണൂരില്‍ പ്രതിഷേധം നടത്തിയത്.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി തുടങ്ങി കണ്ണൂര്‍ കാല്‍ടെക്‌സിലെത്തി റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha