ശബരിമല തീര്‍ത്ഥാടനകാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്നു, മനപൂര്‍വ്വം ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞു , ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ചിട്ട സംഭവത്തിൽ വധശ്രമത്തിന് കേസ് എടുത്ത് പോലീസ്

ശബരിമല തീര്‍ത്ഥാടനകാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തനിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ഇന്നലെ ഓട്ടോറിക്ഷ ഇടിപ്പിച്ച് തനിക്കെതിരെ നടന്നത് സംഘപരിവാര്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു.അതേസമയം, ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വധശ്രമത്തിന് കൊയിലാണ്ടി പൊലീസ് കേസ് എടുത്തു.
ശബരിമല തീര്‍ത്ഥാടനകാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കഴിഞ്ഞ ദിവസമാണ് ഓട്ടോ ഇടിച്ചു പരിക്കേല്‍പിച്ചത്. കൊയിലാണ്ടി പൊയില്‍കാവില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം.
തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ബിന്ദു അമ്മിണി തന്നെയാണ് തന്റെ ഫേസ്‌ബുക്കില്‍ കൂടി ഇത് അറിയിച്ചത്. സംഘികള്‍ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരിക്കുന്നു.' എന്നാണ് ബിന്ദു അമ്മിണി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് ശേഷം അടുത്ത പോസ്റ്റില്‍ താന്‍ ചികിത്സയിലാണെന്നും പറഞ്ഞു.
ബിന്ദു അമ്മിണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ,
'കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ്. ഇപ്പോള്‍ വാര്‍ഡ്ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല . മരിച്ചെന്നു കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.'
അതേസമയം നിരവധി കമന്റുകളാണ് ബിന്ദു അമ്മിണിയുടെ ഫേയ്സ് ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. അതേ.... തീയിൽ മുളച്ചത് വെയിലത്ത് വാടില്ലല്ലോ, പെട്ടെന്ന് സുഖാവട്ടെ.ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. സധൈര്യം പോകൂ. മോദിയോ യോഗിയോ ആയിരിക്കും ഇതിനു പിന്നില്‍ എന്നും ചിലര്‍ പരിഹാസരൂപോണ കമന്റ് ചെയ്തിട്ടുണ്ട്.
മനപൂർവ്വം ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതയി ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. ശബരിമല ദർശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടക്കുകയുണ്ടായിട്ടുണ്ട്. നേരത്തെ കമ്മീഷണര്‍ ഓഫീസിന് മുന്നിൽ പൊലീസുകാര്‍ നോക്കി നിൽക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു. നേരത്തെ ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha