രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നു; ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സാമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സാമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും പരസ്പരം പോരടിക്കുന്ന രണ്ട് വര്‍ഗീയ കക്ഷികളാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഈ അവസരത്തിലും സര്‍ക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവര്‍ക്ക് പിന്തുണയേകുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്ത് വരണമെന്നും കാനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha