അമ്മയിൽ നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി ഫലം; ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് വിജയിച്ചത് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ, നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവർ പരാജയപ്പെട്ടു

താരസംഘടനയായ അമ്മയിൽ നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി ഫലം പുറത്ത്. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവരാണ് വിജയിച്ചത്. ഒദ്യോഗിക പാനലിൻ്റെ ഭാഗമായി മത്സരത്തിൽ പങ്കെടുത്ത നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്.
അതോടൊപ്പം തന്നെ ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരത്തിൽ പങ്കെടുത്തത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടിയിരുന്നു. ഇതിൽ ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ളരാജുവും എത്തുന്നതാണ്.
കൂടാതെ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് പങ്കെടുത്തത്. ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിക്കാൻ രംഗത്ത് എത്തിയിരുന്നു. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിക്കുകയുണ്ടായി. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ വിമതനായി മത്സരിച്ച നാസർ ലത്തീഫ് പരാജയപ്പെടും ചെയ്തിരുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കാറിലായിരുന്നു. മുൻ വർഷങ്ങളിലും പലരും മത്സരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഇക്കുറി സമ്മർദ്ദ-സമവായ നീക്കം തള്ളി മണിയൻ പിള്ള രാജുവും ലാലും അടക്കം നാല് പേർ മത്സരിക്കാൻ ഇറങ്ങുകയാണ് ചെയ്തത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ സിദ്ധീഖ് ഫേസ്ബുക്കിലിട്ട പോസ്റ്റിലെ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിനെതിരെ മണിയൻ പിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് വരുകയും ചെയ്തു. എന്തായാലും നീണ്ട ഒരിടവേളയ്ക്ക് ശേഷം അട്ടിമറി വിജയം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha