പത്തനംതിട്ടയിൽ പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിൽ; സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കോയിപ്രം കടപ്ര സ്വദേശി ശശിധരന്‍ പിള്ള (57) യാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചു.
കടപ്ര കരിയിലമുക്കില്‍ പമ്ബയാറിന്റെ കൈവഴിയായ വരാല്‍ച്ചാലിന് സമീപമുള്ള പറമ്ബില്‍ ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി വ്യക്തമാക്കി. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha