ആക്രമണത്തില്‍ ചൂണ്ട് മുറിഞ്ഞ് മാറി...തലയോട്ടി തകര്‍ന്നു... ശരീരത്തിൽ ആകെ കണ്ടെത്തിയത് 20 വെട്ടേറ്റ പാടുകൾ...രഞ്ജിത്ത് ശ്രീനിവാസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴയില്‍ കൊല ചെയ്യപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന് 20 വെട്ടേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തലയോട്ടി തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ന് രാവിലെ വീട്ടില്‍ കയറിയാണ് ഒരുസംഘം രഞ്ജിത്തിനെ വെട്ടിവീഴ്ത്തിയത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തള്ളിത്തുറന്നാണ് ആക്രമികള്‍ അകത്തുകയറിയത്. ഹാളില്‍ വച്ചാണ് രഞ്ജിത്തിന് വെട്ടേറ്റത്.
വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീട്ടില്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പോലീസ് നായ വീടിന്റെ പരിസരത്ത് നിന്നും ഓടി വെള്ളക്കിണര്‍ ഭാഗത്തേക്കാണ് പോയത്. കൊലപാതകത്തിന് ശേഷം അക്രമി സംഘം ഇതുവഴിയാണ് രക്ഷപെട്ടതെന്ന് പോലീസ് കരുതുന്നു.
https://www.facebook.com/Malayalivartha