ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പരാതിയുമായെത്തി....പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കഥ.....ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ ഭാര്യയും സഹായിയും അറസ്റ്റിൽ

ഭര്‍ത്താവിനെ ഭാര്യ തലയ്ക്കു അടിച്ചു കൊന്നു. തൃശൂര്‍ പേരിഞ്ചേരിയിലാണ് സംഭവം.പശ്ചിമ ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മ ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരാഴ്ച മുമ്പായിരുന്നു കൊലപാതകം. അടിച്ചു കൊന്ന ശേഷം മന്‍സൂറിന്റെ മൃതദേഹം ഇവര്‍ താമസസ്ഥലത്തിന് പിന്നില്‍ കുഴിച്ചിടുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഭര്‍ത്താവിനെ രേഷ്മ തന്നെ കൊന്ന് കുഴിച്ചിട്ടുവെന്ന് കണ്ടെത്തിയത്.
മന്‍സൂര്‍ മദ്യപിച്ചു വന്ന് ദിവസവും തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് രേഷ്മയുടെ മൊഴി. രാത്രി പന്ത്രണ്ടരയോടെയാണ് വഴക്കിനിടെ രേഷ്മ മന്‍സൂറിന്റെ തലയ്ക്ക് കമ്ബിപ്പാര വച്ച് അടിച്ചത്. മന്‍സൂര്‍ ഉടന്‍ മരിച്ചു. സ്വര്‍ണപ്പണിക്കാരനായിരുന്നു കൊല്ലപ്പെട്ട മന്‍സൂര്‍.
ഇയാളുടെ സഹായി ധീരുവും മന്‍സൂറിനും ഭാര്യക്കും ഒപ്പമായിരുന്നു താമസം. കൊലപാതകത്തിന് ശേഷം മന്‍സൂറിന്റെ ശരീരം കുഴിച്ചിടാന്‍ ധീരു രേഷ്മയെ സഹായിച്ചുവെന്നാണ് മൊഴി. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha