വിവാഹം കഴിക്കണമെന്ന് പറഞ്ഞ് കൊന്തമാല കഴുത്തില്‍ അണിയിക്കാന്‍ ശ്രമം ; 13-കാരിയുടെ കൈയില്‍ കയറി പിടിച്ച യുവാവ് അറസ്റ്റില്‍

വിവാഹം കഴിക്കണമെന്ന് പറഞ്ഞ് പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി ബിബി(32)നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് സംഭവം . വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി കൈയില്‍ കയറി പിടിച്ചു. കുട്ടി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി യുവാവിനെ പിടികൂടുകയായിരുന്നു .
നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് ശല്യം ചെയ്യുന്നുണ്ടായിരുന്നു . ഈ മാസം 12-ന് ഇയാളുടെ കഴുത്തില്‍ കിടന്ന കൊന്തമാല ഊരി പെണ്‍കുട്ടിയുടെ കഴുത്തില്‍ അണിയിക്കാനും ശ്രമിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha