ആലപ്പുഴ ഇരട്ടക്കൊലപാതകം; കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

ആലപ്പുഴയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. കൊലപാതകങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
12 മണിക്കൂറിനിടെയാണ് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനും ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ജില്ലയില്‍ രണ്ട് ദിവസം പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha