ശബരിമലയില്‍ ഭക്തര്‍ക്ക് നേരിട്ട് നെയ്യഭിഷേകം നടത്താം..... രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെ നേരിട്ട് ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താം, പ്രതിദിനം 60,000 ഭക്തര്‍ക്ക് ദര്‍ശനം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തീര്‍ത്ഥാടകര്‍ക്കായി കാനനപാത വഴിയുള്ള യാത്രയ്ക്ക് അനുവാദം, ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഇങ്ങനെ....

നെയ്യഭിഷേകം അനുവദിക്കണമെന്നതു ഭക്തരുടെ പ്രധാന ആവശ്യമായിരുന്നു. ഇന്നു മുതല്‍ ദിവസവും രാവിലെ 7 മുതല്‍ 12 വരെ പഴയതുപോലെ നെയ്യഭിഷേകം നടത്താന്‍ അനുവദിച്ചതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡും പൊലീസും രാത്രി തന്നെ സന്നിധാനത്ത് ആരംഭിച്ചു.
അരവണപ്പായസത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് പുതിയ ടെന്‍ഡര്‍ വഴി കോണ്ട്രാക്റ്റ് നല്‍കിയതായും ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
കരിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും തീരുമാനമായി. പാത തെളിച്ചെടുക്കാന്‍ ഏതാനും ദിവസം വേണ്ടിവരും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, അംഗം മനോജ് ചരളേല്‍ എന്നിവര്‍ ദേവസ്വം മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍. .
ആറന്മുള ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്ക അങ്കി ചാര്‍ത്തിയാണ് മണ്ഡല പൂജ നടക്കുന്നത്. ഘോഷയാത്ര 22ന് രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. 25ന് ഉച്ചയോടെ പമ്പയില്‍ എത്തും. 25ന് വൈകിട്ട് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.
ഭക്തിയോടെ ആയിരങ്ങള്‍ കാത്തിരിക്കുന്ന മണ്ഡലപൂജ 26ന് നടക്കും. ഉച്ചയ്ക്ക് 11.50 നും 1.15നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് പൂജ. മണ്ഡല കാല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി അന്ന് രാത്രി 10ന് നട അടയ്ക്കും.
https://www.facebook.com/Malayalivartha