ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം; എട്ട് പ്രതികളുള്ള കേസില്‍ ഇതുവരെ പിടികൂടിയത് മൂന്നുപേരെ! അഞ്ച് പ്രതികള്‍ ഒളിവില്‍ തന്നെ, പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തതിന്‍റെ മാതാപിതാക്കള്‍: അന്വേഷണം മറ്റൊരേജന്‍സിക്ക് കൈമാറണമെന്ന് അമ്മ

ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടിട് മുപ്പത്തിയഞ്ച് ദിവസം പിന്നിടുകയാണ്. ഇപ്പോഴും അവശേഷിക്കുന്ന അഞ്ച് പ്രതികള്‍ ഒളിവില്‍ തന്നെ.
പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തതിന്‍റെ മാതാപിതാക്കള്‍ പറയുന്നത്. കഴിഞ്ഞമാസം പതിനഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരെയാണ് പിടികൂടിയത്.
അന്വേഷണം മറ്റൊരേജന്‍സിക്ക് കൈമാറണമെന്ന് സഞ്ജിത്തിന്‍റെ അമ്മ സുനിത ആവശ്യപ്പെട്ടു. എട്ട് പ്രതികളുള്ള കേസില്‍ മൂന്ന് പേര്‍ മാത്രമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഗൂഡാലോചനയില്‍ പങ്കെടുത്തവരടക്കം എട്ടു പ്രതികളുണ്ടെന്ന് പൊലിസിന് വ്യക്തമായി അറിയാമെങ്കിലും അഞ്ചുപേരിപ്പോഴും ഒളിവില്‍ തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിന്‍റെ കുടുംബം പറയുന്നത്.
https://www.facebook.com/Malayalivartha