തീര്‍ത്ഥാടക സംഘവുമായി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങാനൊരുങ്ങവേ ബസിനിടയില്‍ പെട്ട് ക്ലീനര്‍ക്ക് ദാരുണാന്ത്യം

തീര്‍ത്ഥാടക സംഘവുമായി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങാനൊരുങ്ങവേ ബസിനിടയില്‍ പെട്ട് ക്ലീനര്‍ക്ക് ദാരുണാന്ത്യം. ബസ് കേടായതിനെ തുടര്‍ന്ന് പരിശോനയ്ക്കായി ടൂറിസ്റ്റ് ബസിനടിയില്‍ കയറിയ ക്ലീനര്‍ക്ക് തനിയെ മുന്നോട്ടുരുണ്ട ബസിനടിയില്‍ പെട്ട് ദാരുണാന്ത്യമുണ്ടായി.
കൊല്ലം തൊടിയൂര്‍ തഴവാ കണ്ടശ്ശേരിയില്‍ ജയദേവന്‍- ചെല്ലമ്മ ദമ്പതികളുടെ മകന്‍ അനില്‍കുമാറാണ് (ബിനു-44) മരിച്ചത്. ശനിയാഴ്ച രാത്രി 10.30ന് ആഴിമല ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. ഈ സമയത്ത് 45 യാത്രക്കാരും ബസിലുണ്ടായിരുന്നു. കൊല്ലം തഴവയില്‍ നിന്നാണ് തീര്‍ത്ഥാടകരുമായി ബസ് ആഴിമലയിലെത്തിയത്. ഇവരെ ഇറക്കിയ ശേഷം ബസ് ക്ഷേത്രത്തിന് സമീപമുള്ള ഇറക്കത്തില്‍ നിര്‍ത്തിയിട്ടിരുന്നു.
ക്ഷേത്രദര്‍ശനത്തിനു ശേഷംമടങ്ങിയെത്തിയ തീര്‍ത്ഥാടകര്‍ തിരിച്ചുപോകാന്‍ തുടങ്ങിയപ്പോഴാണ് ബസ് സ്റ്റാര്‍ട്ടാകാതിരുന്നത്. ഇന്ധനം തീര്‍ന്നെന്ന സംശയത്തില്‍ വാങ്ങി നിറച്ചു. ബസ് സ്റ്റാര്‍ട്ടായതോടെ യാത്രക്കാര്‍ തിരിച്ചു കയറി.
എന്നാല്‍ വീണ്ടും ബസ് ഓഫായതിനെതുടര്‍ന്ന് അനില്‍കുമാര്‍ ബസിന്റെ മുന്‍വശത്ത് നിലത്ത് കിടന്ന് തകരാര്‍ പരിശോധിക്കുന്നതിനിടയിലാണ് വാഹനം തനിയെ മുന്നോട്ടുരുണ്ടു. ബസിനടയില്‍പ്പെട്ട അനില്‍കുമാര്‍ തത്ക്ഷണം മരിച്ചു. യാത്രക്കാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അനില്‍കുമാറിനെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
"
https://www.facebook.com/Malayalivartha