അന്വേഷണം ഊര്‍ജ്ജിതത്തില്‍..... എസ് ഡി പി ഐ, ബി ജെ പി നേതാക്കളുടെ കൊലപാതകങ്ങളില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത.... കസ്റ്റഡിയിലിപ്പോള്‍ 50ലേറെ പേര്‍, ഇരു കൊലയാളി സംഘങ്ങളും ഒളിസങ്കേതത്തിലേക്ക് മാറിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം

ബി ജെ പി, എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകങ്ങളില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യത. അന്‍പതിലധികം പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലെടുത്തവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
രണ്ടു കൊലകളും നടത്തിയ സംഘങ്ങള്‍ ഒളിസങ്കേതത്തിലേക്ക് മാറിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാന്‍, ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് ദാരുണമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം നടന്നത്. ദേഹമാസകലം 40-ഓളം വെട്ടുകളേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.
ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ബി.ജെ.പി. നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ അക്രമികള്‍ വെട്ടിക്കൊന്നത്.
അതേ സമയം രഞ്ജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി രാവിലെ ഒന്‍പതരയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആലപ്പുഴയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ആറാട്ടുപുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
മാത്രവുമല്ല ആലപ്പുഴ നഗരസഭയുടെ പരിധിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.തിങ്കളാഴ്ച കളക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നിന് ആലപ്പുഴ കളക്ടറേറ്റില്‍ വച്ചാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha