പോത്തന്‍കോട് സുധീഷ് വധം.... മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍, തമിഴ്‌നാട്ടില്‍ നിന്നാണ് അറസ്റ്റിലായത് , രാജേഷിനെ തെരഞ്ഞ് പോയ വള്ളം മറിഞ്ഞ് പോലീസുകാരന്‍ മരിച്ചിരുന്നു

പോത്തന്‍കോട് സുധീഷ് വധം.... മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍, തമിഴ്‌നാട്ടില്‍ നിന്നാണ് അറസ്റ്റിലായത് , രാജേഷിനെ തെരഞ്ഞ് പോയ വള്ളം മറിഞ്ഞ് പോലീസുകാരന്‍ മരിച്ചിരുന്നു.
പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍നിന്നുമാണ് രാജേഷിനെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ്. കൊലയ്ക്ക് ഉപയോഗിച്ച വാളും വെട്ടുകത്തികളും വെഞ്ഞാറമൂട് മൂളയം പാലത്തിനു സമീപത്തെ പറമ്പില്‍നിന്നു കണ്ടെത്തിയിരുന്നു. പ്രതികളെ ഇവിടെ എത്തിച്ചാണ് പോത്തന്‍കോട് പോലീസ് തെളിവെടുത്തത്.
ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം. ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 2.45ന് ബൈക്കുകളിലും ഓട്ടോയിലുമായി 11 അംഗ സംഘമാണ് സുധീഷിനെ കൊലപ്പെടുത്തിയത്. മംഗലപുരം, ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ് മരിച്ച സുധീഷ്.
ആറ്റിങ്ങള്‍ മങ്ങാട്ടുമൂലയില്‍ ഡിസംബര്‍ ആറിന് സുധീഷിന്റെ സംഘം വീട് ആക്രമിച്ചു രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രത്യാക്രമണം തുടരുമെന്നു മനസിലാക്കിയ സുധീഷ് കല്ലൂര്‍ പാണന്‍ വിളയിലെ അമ്മയുടെ കുടുംബ വീട്ടില്‍ ഒളിവിലായിരുന്നു.
അതേസമയം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന്‍ മരിച്ചിരുന്നു. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം നടന്നത്. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സി.ഐ.യും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.
പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സി.ഐ.യും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്രചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.
സി.ഐ.യെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു. ഇതിനിടെ എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha