വയനാട് കുറുക്കന്‍മൂല ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ അക്രമി കടുവ കാമറ നിരീക്ഷണത്തിലായതിനാല്‍ ഒട്ടും വൈകാതെ മയക്കുവെടിവെയ്ക്കുമെന്ന് വനംവകുപ്പ്

വയനാട് കുറുക്കന്‍മൂല ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ അക്രമി കടുവ കാമറ നിരീക്ഷണത്തിലായതിനാല്‍ ഒട്ടും വൈകാതെ മയക്കുവെടിവെയ്ക്കുമെന്ന് വനംവകുപ്പ്. ഇരുപതു ദിവസത്തിനുള്ളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുന്ന കടുവയെ മയക്കുവെടിവെച്ചു വീഴ്ത്തി ചികിത്സിക്കാനും തുടര്‍ന്ന് നാടുകടത്താനുമാണ് വനം വകുപ്പിന്റെ തീരുമാനം
അതേ സമയം കഴുത്തിന് ആഴത്തില്‍ മുറിവേറ്റിരിക്കുന്ന കടുവ അധിക ദിവസം ജീവിച്ചിരിക്കാനിടയില്ലെന്ന സൂചനയും പുറത്തുവരികയാണ്.
കുറുക്കന്‍ മൂലയിലേത് കര്‍ണാടകയില്‍ നിന്നു വന്ന പത്തു വയസ്സ് പ്രായമുള്ള കടുവയാണെന്നാണ് നിലവിലെ നീരീക്ഷണം. ആഴത്തിലുള്ള മുറിവ് കഴുത്തിലായതിനാല്‍ കരിയാനുള്ള സാധ്യത കുറവായതിനാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് തളര്‍ച്ച വന്ന് ചാവാനുള്ള സാഹചര്യമാണുള്ളത്.
അതേ സമയം കാട്ടിലെ ആവാസവ്യവസ്ഥില്‍ വലിയ മാറ്റം സംഭവിക്കുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ കടുവകള്‍ നാട്ടിലേക്കിറങ്ങിവരാനുള്ള സാഹചര്യമാണ്. കാട്ടില്‍ മൃഗങ്ങള്‍ തമ്മിലുള്ള പോര് വര്‍ധിക്കുന്നതും തീറ്റയ്ക്ക് ക്ഷാമം നേരിടുന്നതും ഒരേ പ്രദേശത്ത് കടുവകളുടെ എണ്ണം പെരുകുന്നതുമാണ് കടുവകള്‍ നാട്ടിലിറങ്ങി മനുഷ്യരെയും മൃഗങ്ങളെയും കൊന്നൊടുക്കാന്‍ കാരണമായിരിക്കുന്നത്.
വയനാട്, കര്‍ണാടക വനങ്ങളില്‍ കടുവകളുടെ എണ്ണം വലിയ തോതില്‍ പെരുകയതിനാലല്‍ ഓരോ കടുവയ്ക്കും ആവശ്യമുള്ള ആവാസവ്യവസ്ഥയ്ക്കു കുറവുണ്ടായിട്ടുണ്ട്. പ്രായം ചെന്ന കടുവകള്‍ക്ക് കാട്ടില്‍ ഇര ലഭിക്കുന്നതില്‍ കുറവുണ്ടായതും ഇവ തനിയെ നാട്ടിലേക്കിറങ്ങി ഇര പിടിക്കാന്‍ കാരണമായിട്ടുണ്ട്.
നാട്ടിലിറങ്ങുന്ന കടുവകള്‍ പിന്നീട് ഉള്‍വനത്തിലേക്ക് പോകാതെ അതിര്‍ത്തികളില്‍ തങ്ങി മനുഷ്യരെയും മൃഗങ്ങളെയും കൊന്നൊടുക്കാനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. കടുവകള്‍ക്ക് അവരുടേതായ അതിര്‍ത്തികളുണ്ടെന്നും അഞ്ചോ ആറോ കിലോമീറ്ററാണ് ഓരോ കടുവകളുടെ അതിര്‍ത്തിപ്രദേശമെന്നും വിദഗ്ധര്‍ പറയുന്നു.
കടുവകള്‍ പൊതുവെ ഇണചേരുന്ന ഡിസംബര്‍ മാസത്തില്‍ വേറെയൊരു കടുവ അതിര്‍ത്തി കടന്ന് എത്തുകയാണെങ്കില്‍ ആണ്‍ കടുവകള്‍ തമ്മില്‍ പോരാട്ടമുണ്ടാകുമെന്നും തോല്‍വി സംഭവിക്കുന്ന കടുവ പ്രദേശം വിട്ടോടുമെന്നുമാണ് വനം ഗവേഷകര്‍ വ്യക്തമാക്കുന്നത്.ഇത്തരത്തില്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് പുറത്താകുന്ന കടുവകളാണ് ജനവാസ മേഖലയില്‍ ഇറങ്ങി നാശംവിതയ്ക്കുക.
പലപ്പോഴും പരിക്കേറ്റതോ പ്രായാധിക്യമുള്ളതോ ആയ കടുവകളോ ആണ് ഇത്തരത്തില്‍ ജനവാസ മേഖലയില്‍ ഇറങ്ങുക. ഇവയ്ക്ക് കെട്ടിയിട്ട മൃഗങ്ങളെ പിടിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ മനുഷ്യ മാംസത്തിന്റെ രുചി അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കടുവകള്‍ നരഭോജികളാകുയാണ് പതിവ്.
1980 നു ശേഷം 140 പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വയനാട്ടില്‍ മരണമടഞ്ഞ സാഹചര്യത്തില്‍ കാട്ടുമൃഗങ്ങളെ ചെറുക്കുന്നതില്‍ നടപടി വൈകുന്നതിനെതിരെ ജനരോക്ഷം ഇരമ്പുകയാണ്. അക്രമാസക്തരായ ജനങ്ങള്‍ വനപാലകര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.
നരഭോജി കടുവയെ കണ്ടെത്തി വെടിവെച്ചുവീഴ്ത്തുന്നതില്‍ വനംവകുപ്പ് കടുത്ത അനാസ്ഥ പുലര്‍ത്തുകയാണ്. പ്രതിഷേധം അക്രമത്തിലേക്കും കൈയേറ്റത്തിലേക്കും കടന്ന സാഹചര്യത്തിലാണ് വനാതിര്‍ത്തിയില്‍ കാമറ വെയ്ക്കാനും തെരച്ചില്‍ നടത്താനും വനംവകുപ്പ് തീരുമാനമെടത്തത്. രണ്ടു ദിവസമായി കുറുക്കന്‍മൂലയിലെത്തിയ കടുവയുടെ ചിത്രങ്ങള്‍ വനംവകുപ്പിന്റെ നിരീക്ഷണ കാമറയില്‍ പതിയുന്നുണ്ട്.
മുന്‍പ് നാലോ അഞ്ചോ കടുവകളുണ്ടായിരുന്ന വയനാട്ടിലെ കാടുകളില്‍ ഇന്ന് നൂറോളം കടുവകളുണ്ട്. അതേ സമയം ഇത്രയും കടുവകള്‍ക്ക് ആവശ്യമായ പ്രദേശം അവിടെ ഇല്ല എന്നതാണ് പരിമിതിയായിരിക്കുന്നത്.
കാട്ടിനുള്ളില്‍ ഓടിച്ചിട്ടാണ് കടുവകള്‍ മൃഗങ്ങളെയും മറ്റും പിടിക്കൂടുന്നത്. പ്രായാധിക്യം മൂലം ഇര തേടാന്‍ കഴിയാത്തതാണ് നാട്ടിലേക്കിറങ്ങി വരാന്‍ പ്രധാന കാരണം.
https://www.facebook.com/Malayalivartha