മയക്കുമരുന്ന് ഇടപാടൊന്നും ഇനി ഇവിടെ നടക്കില്ല!! പൊക്കിഎടുക്കാൻ തുനിഞ്ഞിറങ്ങി പോലിസ് സംഘം: മയക്കുമരുന്ന് പിടിക്കുന്നവര്‍ക്കും വിവരം നല്‍കുന്നവര്‍ക്കും പാരിതോഷികം; ഉദ്യോഗസ്ഥന് ഒരുലക്ഷവും വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം വരെയും പാരിതോഷികം

മയക്കുമരുന്ന് പിടിക്കുന്നവർക്കും വിവരം നല്കുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥന് ഒരു കേസില്‍ ഒരുലക്ഷം രൂപവരെയും വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപവരെയും പാരിതോഷികം ലഭിക്കും. ഇതിനായി സംസ്ഥാനതല റിവാര്‍ഡ് കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.
പാരിതോഷികം നൽകുന്നതിന് വേണ്ടി രണ്ടു സമിതികൾ രൂപ കല്പന ചെയ്യാനാണ് ശ്രമം. ഒരു ഉദ്യോഗസ്ഥന് പരമാവധി 30,000 രൂപയും വിവരം നല്‍കുന്നവര്‍ക്ക് പരമാവധി 60,000 രൂപയും നല്‍കാന്‍ ഏകാംഗസമിതിക്ക് തീരുമാനിക്കാം. ജോയന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനായിരിക്കണം ഇത്.
ഉദ്യോഗസ്ഥന് മുപ്പതിനായിരം രൂപമുതല്‍ ഒരു ലക്ഷം രൂപവരെയും വിവരംനല്‍കുന്നവര്‍ക്ക് 60,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെയും പാരിതോഷികം നല്‍കുന്നത് തീരുമാനിക്കുക രണ്ടംഗ സംസ്ഥാനസമിതിയാണ്. ജോയന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥരാണ് ഈ സമിതിയിലെ അംഗങ്ങള്‍. ഉദ്യോഗസ്ഥരുടെ മനോവീര്യം ഉയര്‍ത്താനാണ് പാരിതോഷികം നിശ്ചയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha