രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്... മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സര്‍വകക്ഷിയോഗം , യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി

രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്നു ചേരും. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സര്‍വകക്ഷിയോഗം നടക്കുന്നത്.
മന്ത്രി പി. പ്രസാദും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിലെ ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. അതേസമയം, യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചു. കൂടിയാലോചന ഇല്ലാതെയാണ് കളക്ടര്‍ യോഗം വിളിച്ചതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ എല്ലാവരുമായി കൂടിയാലോചന നടത്തിയെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു.
ഇന്നലെ തന്നെ നേതാക്കളുമായി ആലോചിച്ചിരുന്നുവെന്നും ആലോചനയ്ക്ക് ശേഷമാണ് യോഗം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ഒരുസംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെയാണ് ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആലപ്പുഴയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു.
https://www.facebook.com/Malayalivartha