വിവാഹവാർഷികം കൊഴുപ്പിക്കാൻ സുഹൃത്തുക്കളെ വീട്ടിൽ വിളിച്ച് മദ്യ സൽക്കാരം! അമിത മദ്യപാനത്തെ ഭാര്യയും അമ്മയും ചോദ്യം ചെയ്തതോടെ ഇരുവരേയും ജോമോൻ മർദ്ദിച്ചു... അവരെ ആശുപത്രിയിൽ എത്തിച്ചതോടെ സംഭവിച്ച ട്വിസ്റ്റ് മറ്റൊന്ന്... പ്രകോപിതനായ ജോമോൻ ഉറ്റ സുഹൃത്തിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി... കായംകുളത്ത് യുവാവിന്റെ മരണത്തിൽ 24കാരൻ പിടിയിൽ...

കേരളത്തിൽ ഇപ്പോൾ ക്രൈം കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. ദിനംപ്രതി പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നത് തന്നെയാണ്. ഇപ്പോഴിതാ കായംകുളത്ത് യുവാവിന്റെ മരണത്തിൽ 24കാരൻ പിടിയിൽ ആയതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. സുഹൃത്തിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ച് നടന്ന മദ്യ സൽക്കാരത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മഠത്തിൽവീട്ടിൽ ഹരികൃഷ്ണൻ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽസുഹൃത്ത് പുതുപ്പള്ളി സ്നേഹജാലം കോളനിയിൽ ജോമോനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ജോമോന്റെ ഭാര്യവീട്ടിലായിരുന്നു സംഭവം. തന്റെ വിവാഹ വാർഷികം ആഘോഷിയ്ക്കാൻ പന്ത്രണ്ട് സുഹ്യത്തുക്കളെ ജോമോൻ ഇവിടേക്ക് വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ, അമിത മദ്യപാനത്തെ ഭാര്യ സോഫിയയും ഭാര്യാ മാതാവ് സ്മിതാ ജോസും ചോദ്യം ചെയ്തതോടെ ഇരുവരേയും ജോമോൻ മർദ്ദിച്ചു. മർദ്ദനമേറ്റ് സ്മിതാ ജോസ് കുഴഞ്ഞ് വീണതോടെ ജോമോന്റെ സുഹ്യത്തുക്കൾ രാത്രി പത്തരയോടെ ആബുലൻസ് വരുത്തി ഇവരേയും സോഫിയയേയും കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മദ്യപാനത്തിനിടെ ഹരികൃഷ്ണൻ ഇത് ചോദ്യം ചെയ്തതാണ് ജോമോനെ പ്രകോപിപ്പിച്ചത്.പതിനൊന്നര മണിയോടെ നടന്ന വാക്കുതർക്കത്തിനൊടുവിൽ ഹരികൃഷ്ണനെ കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു. ഉടൻ തന്നെ മറ്റ് സുഹ്യത്തുകൾ ചേർന്ന് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. ഇരുവരും സുഹൃത്തുക്കളും സി.പി.എം പ്രവർത്തകരുമാണ്. ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസുൾപ്പെടെ ജോമോൻ മൂന്ന് ക്രിമിനൽ കേസുകളിലും ഹരികൃഷ്ണൻ നാല് ക്രിമിനൽ കേസുകളിലും പ്രതിയാണ്. അവിവാഹിതനാണ് ഹരികൃഷ്ണൻ. ജോമോനെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha