പാലക്കാട് വലിയങ്ങാടിയിൽ തീപിടുത്തം, ആക്രിക്കട കത്തിയമർന്നു, കോതമംഗലത്ത് മത്സ്യ മാർക്കറ്റിലും തീപിടുത്തം രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു

പാലക്കാട് വലിയങ്ങാടിയിൽ പച്ചക്കറി ചന്തയ്‌ക്ക് സമീപത്തെ ആക്രിക്കടയിൽ തീപിടിത്തം. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.അതുവഴിപോയ യാത്രക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയം ആക്കിയത്.
മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് ആണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കടയിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. മറ്റ് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കോതമംഗലം ബസ് സ്റ്റാൻഡിനു സമീപമുള്ള മത്സ്യ മാർക്കറ്റിൽ തീപിടുത്തം. രാത്രി 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം. രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു. കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
ഉണക്കമീൻ വിറ്റുന്ന കട പൂർണമായും കത്തിനശിച്ചു. പച്ചക്കറി കടയും കത്തിനശിച്ചു. കടകൾക്ക് സമീപത്തുനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ അറിയിച്ചത്. ഞായറാഴ്ച ആയതിനാൽ കടകൾ തുറന്നിരുന്നില്ല.
https://www.facebook.com/Malayalivartha