നവജാത ശിശുവിന്റെ മൃതദേഹം കനാലിലൂടെ ഒഴുകി വന്നു, കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് കാരി ബാഗിൽ പൊതിഞ്ഞ നിലയിൽ, മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവരാണ് കണ്ടത്, കുഞ്ഞിനെ പൊതിഞ്ഞ കാരി ബാഗ് സ്വരാജ് റൗണ്ടിലെ കടയിലേത്, കട കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം

തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. കാരി ബാഗിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൃശൂർ പൂങ്കുന്നത്താണ് സംഭവം. എംഎൽഎ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അടുത്തിടെ സമീപത്തെ ആശുപത്രികളിൽ നടന്ന പ്രസവം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിക്കും.
കുഞ്ഞിനെ പൊതിഞ്ഞ കാരി ബാഗ് സ്വരാജ് റൗണ്ടിലെ കടയിലേതാണ്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha