ബഷീറിന്റെയും ആദ്യ ഭാര്യ സുഹാനയുടേയും വിവാഹ വാര്‍ഷികാഘോഷത്തിന് രണ്ടാം ഭാര്യ മഷൂറ ചെയ്തത് കണ്ടോ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു? അമ്പരന്ന് സോഷ്യൽ മീഡിയ; പിന്നാലെ ആശംസയും

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ബഷീര്‍ ബഷി . ബഷീറിനെയും കുടുംബത്തെയും പിന്തുണയ്ക്കുന്ന ആരാധകരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്. രണ്ട് ഭാര്യമാരും മക്കളും ഉള്ള കുടുംബം വളരെ സന്തോഷത്തോടെ മുന്നോട്ട് നയിക്കുകയാണ് ഇദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താര കുടുംബത്തിന്റെ ആഘോഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട് . യൂട്യൂബ്, ഫേസ്ബുക് ഇന്‍സ്റ്റഗ്രാം തുടങ്ങി മാധ്യമങ്ങളിലൂടെ കുടുംബ വിശേഷങ്ങള്‍ ഇവർ പങ്കുവെയ്ക്കാറുണ്ട്.
ബഷീറിന്റെയും ആദ്യ ഭാര്യ സുഹാനയുടേയും വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞിരുന്നു. ഈ വീഡിയോ കുറിച്ച് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. തന്റെ രണ്ട് ഭാര്യമാര്‍ക്കും ഇഷ്ടപ്പെട്ട സ്ഥലത്ത് വെച്ചായിരുന്നു ഇത്തവണ ആഘോഷം നടക്കുന്നത് എന്ന് ബഷീർ പറഞ്ഞിരുന്നു.
എല്ലാവര്ക്കും സർപ്രൈസ് നൽകിക്കൊണ്ട് തന്റെ ഭര്‍ത്താവിന്റയും ആദ്യ ഭാര്യയുടെയും വിവാഹ വാര്‍ഷികത്തിന് രണ്ടാം ഭാര്യ മഷൂറയാണ് ആഘോഷങ്ങള്‍ക്ക് മുന്നില്‍ നിന്നത്. ഇത് എന്തൊരു ഐക്യമാണ് ഇവര്‍ തമ്മില്‍ എന്നാണ് ആരാധകര്‍ അമ്പരക്കുന്നത്.
നിരവധിപ്പേർ ഇവര്‍ക്ക് വിവാഹ വാര്‍ഷിക ആശംസ അറിയിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരകുടുംബങ്ങൾ മൂന്നു പേർക്കും യൂട്യൂബ് ചാനൽ ഉണ്ട്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷ നേരം കൊണ്ട് തന്നെ വൈറലാകുകയും ചെയ്യും.
അതുപോലെ വിമര്‍ശനങ്ങളും ലഭിക്കാറുണ്ട് താര കുടുംബത്തിന്. പക്ഷേ അതൊന്നും കാര്യമാക്കാതെ ജീവിതം ആഘോഷിക്കുകയാണ് ഈ കുടുംബം.സമൂഹ മാധ്യമങ്ങളിലെ ഒരു സെലിബ്രിറ്റി കുടുംബം തന്നെയാണ് ബഷീറിന്റേത് . ഇവരുടെ വീഡിയോകള്‍ക്ക് ആരാധകരും ഏറെയാണ്.
https://www.facebook.com/Malayalivartha