'പ്രോട്ടോകോൾ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ച് സമ്പൂർണ്ണ കാവി വൽക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നു, ഇത് പ്രതിഷേധാർഹമാണ്, തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സർവ്വകലാശാല അധികൃതർ....' വിമർശനം ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
രാഷ്ട്രപതി പങ്കെടുക്കുന്ന കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത് എത്തിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി വി മുരളീധരനെ തൃപ്തിപ്പെടുത്താനാണ് തന്നെ ഒഴിവാക്കിയതെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സമ്പൂർണമായി കാവിവത്ക്കരിക്കപ്പെട്ട പരിപാടിയായി ബിരുദദാന ചടങ്ങിനെ മാറ്റി.
കൂടാതെ എംപിയെ ഉള്‍പ്പെടുത്താത്ത നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. രാഷ്ട്രപതിയെക്കൂടി സര്‍വകലാശാല അധികൃതര്‍ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നാളെ രാഷ്ട്രപതി പങ്കെടുക്കുന്ന
പെരിയയിലെ കേരള, കേന്ദ്ര സർവകലാശാലയിലെ കോൺവൊക്കേഷൻ ചടങ്ങിൽ സ്ഥലം എംപിയെന്ന നിലയിൽ എന്നെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞു,
പ്രോട്ടോകോൾ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ച് സമ്പൂർണ്ണ കാവി വൽക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നു, ഇത് പ്രതിഷേധാർഹമാണ്, തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സർവ്വകലാശാല അധികൃതർ.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വൽക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സർവ്വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്. ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും, സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വർഗീയ ഫാസിസ്റ്റുകൾ മുന്നോട്ടു പോകുമ്പോൾ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha