മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുന്‍പിലെ ഗ്ലാസ് തകര്‍ന്നു; സംഭവത്തിൽ ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുന്‍പിലെ ഗ്ലാസ് തകര്‍ന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് സാരമായി പരുക്കേറ്റു. ഇന്നലെ കോഴിക്കോട്ടുനിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് പുതുപൊന്നാനി ഭാഗത്തുവച്ച് അപകടത്തില്‍ പെട്ടത് .
ഓടുന്നതിനിടയില്‍ ഗ്ലാസ് താനെ തകരുകയായിരുന്നു. ഡ്രൈവര്‍ താനൂര്‍ സ്വദേശി അനില്‍കുമാറിനും മുന്‍ സീറ്റില്‍ ഇരുന്ന 2 യാത്രക്കാര്‍ക്കും സാരമായ പരുക്കുണ്ട്.ഗ്ലാസ് പൊട്ടിവീണതോടെ ഡ്രൈവര്‍ അനില്‍കുമാര്‍ വാഹനം നിയന്ത്രിച്ച് റോഡിന്റെ അരികിലായി നിര്‍ത്തി. ഡ്രൈവറുടെ മുഖത്തും കണ്ണിലും ചില്ലു പതിച്ചാണു പരുക്കേറ്റത്. അനില്‍കുമാറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
https://www.facebook.com/Malayalivartha