ആലപ്പുഴയിലെ വീടുകളില്‍ വ്യാപക റെയ്ഡ്, ഇരട്ട കൊലപാതകത്തിലെ കൊലയാളികളെ തൂക്കി എടുക്കാൻ വമ്പൻ പോലീസ് സന്നാഹം, 260 വീടുകളില്‍ പരിശോധന നടത്തി, ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പരിശോധന തുടരാന്‍ തീരുമാനം

എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഷാനിന്റെയും ബി ജെ പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെയും കൊലപാതകങ്ങളിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. കൊലക്കേസ് പ്രതികള്‍ക്കായി ആലപ്പുഴയിലെ വീടുകളില്‍ വ്യാപക റെയ്ഡ്. ആര്‍ എസ് എസ്, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. 260 വീടുകളിലായിരുന്നു പരിശോധന.
മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും എസ്‌ഡിപിഐ നേതാവുമായ നവാസ് നൈനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. ബിജെപി നേതാവ് രണ്‍ജിത്തിന്റെ വധവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ബി ജെ പിയുടെ ഒ ബി സി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കായാണ് തിരച്ചില്‍ നടക്കുന്നത്. പരിശോധന തുടരാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
രണ്ട് കൊലക്കേസുകളിലും നേരിട്ട് പങ്കാളികളായ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ എടുക്കാനോ അന്വേഷണ സംഘത്തിന് ഇതുവരെയായും സാധിച്ചിട്ടില്ല. രണ്ട് പാര്‍ട്ടികളുടേയും അടുത്ത് നിന്ന് വലിയ പ്രതിഷേധത്തിനാണ് ഇത് വഴിവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയത്.
https://www.facebook.com/Malayalivartha